ന്യൂഡൽഹി: യമുന എക്‌സ്‌പ്രസ്‌വേയിൽ അപകടത്തിൽ കൊല്ലപ്പെട്ട യൂട്യൂബർ അഗസ്‌റ്റെ ചൗഹാൻ തന്റെ സൂപ്പർ ബൈക്കിൽ മണിക്കൂറിൽ 294 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന വഴിയിൽ തന്റെ യുടൂബ് ചാനലിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. കവാസാക്കി നിഞ്ച ZX10R - 1,000 സിസി സൂപ്പർ ബൈക്ക് അലിഗഡിലെ 47 മൈൽ പോയിന്റിലാണ് അപകടത്തിൽപ്പെടുന്നത്. അഗസ്‌റ്റെയുടെ അതിവേഗ ഓട്ടം റെക്കോർഡുചെയ്യാൻ ഉപയോഗിച്ച ആക്ഷൻ ക്യാമറ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
1.4 മില്യൺ സബ്ക്രൈബേഴ്സുണ്ടായിരുന്ന ചൗഹാൻ യുടൂബിൽ ഏറെ ജനപ്രിയനാണ്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതിയിൽ വരെ വണ്ടിയോടിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'പ്രോ റൈഡർ 1000' എന്ന പേരിലായിരുന്നു ചാനൽ. താൻ ഡൽഹിയിലേക്കാണ് പോകുന്നതെന്നും അവിടെ ബൈക്കിന് എത്ര വേഗത്തിൽ പോകാനാകുമെന്ന് പരിശോധിക്കാമെന്നും അഗസ്‌തേ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോയിൽ പറയുന്നുണ്ട്. തലക്ക് പരിക്കേറ്റാണ് മരണം. അപകടത്തിൽ ഹെൽമറ്റ് ചിതറി കഷണങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.