െഎസോൾ: പതിറ്റാണ്ടിനുശേഷം പൂർവാധികം കരുത്തോടെ മിസോറമിെൻറ തലപ്പത്തേക്ക് കയ റിവരുേമ്പാൾ സൊറംതംഗ എന്ന രാഷ്ട്രീയക്കാരെൻറ സമര സമ്പുഷ്ടമായ ഭൂതകാലം വീണ്ടും അനാവരണം ചെയ്യപ്പെടുകയാണ്. പഴയ ഒളിപ്പോരാളിയായിരുന്നു സംസ്ഥാനത്ത് ആഴത്തിൽ വേരുകളുള്ള പ്രാദേശിക പാർട്ടിയായ മിസോ നാഷനൽ ഫ്രണ്ടിനെ നയിക്കുന്ന സൊറംതംഗ. തെൻറ കണക്കുകൂട്ടലുകൾ യാഥാർഥ്യമായ സന്തോഷത്തിലാണ് ഇൗ 74കാരൻ.
തെരഞ്ഞെടുപ്പിൽ എം.എൻ.എഫ് 25നും 30നും ഇടയിൽ സീറ്റുകൾ നേടുമെന്നും കോൺഗ്രസിന് പത്തിൽ താഴെ മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഇത് ശരിവെക്കുംവിധം എം.എൻ.എഫ് 26ഉം കോൺഗ്രസ് അഞ്ചും സീറ്റുകൾ നേടി. അഞ്ചുതവണ ചെംഫായ് മണ്ഡലത്തിൽനിന്നു ജയിച്ച സൊറംതംഗ ഇത്തവണ സംസ്ഥാനത്തെ ഏക ജനറൽ സീറ്റായ ഐസോൾ ഈസ്റ്റ് ഒന്നിൽനിന്നാണ് ജയിച്ചത്.
വിജയെത്തത്തുടർന്ന് സർക്കാർ രൂപവത്കരണത്തിന് അവകാശം ഉന്നയിച്ച് മിസോറം ഗവർണർ കുമ്മനം രാജശേഖരനുമായി സൊറംതംഗ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ലാൽ തൻഹാവ്ല ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.