ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി- കോൺഗ്രസ ് സഖ്യമെങ്ങുമെത്താതെവന്നതോടെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് അരവിന്ദ് കെജ്രിവാൾ. മോദി-അമിത് ഷാ സഖ്യം വീണ്ടും അധികാരത്തിൽ എത്തിയാൽ അതിെൻറ പൂർണ ഉത്തരവാദിത്തം കോ ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കായിരിക്കും. ഏതു സഖ്യമാണ് രാഹുൽ ഗാന്ധി ഉണ്ടാക്കിയതെന്നു ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും കെജ്രിവാൾ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.
ഡൽഹിയിൽ ആം ആദ്മി പാർട്ടി -കോൺഗ്രസ് സഖ്യം ഇല്ലാതാക്കിയത് ചിലരുടെ പിടിവാശിയാണ്. ഇരു പാർട്ടികളും ഒരുമിച്ചിരുന്ന് ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. സഖ്യം പ്രഖ്യാപിക്കുന്നതിനായി സംയുക്ത വാർത്താസമ്മേളനം വരെ തീരുമാനിച്ചശേഷം കോൺഗ്രസ് വാക്കുമാറ്റിയതായും കെജ്രിവാൾ കുറ്റപ്പെടുത്തി.
കെജ്രിവാളിെൻറ പ്രസ്താവനക്കുപിന്നാലെ, സഖ്യം പൊളിയാൻ കാരണം കെജ്രിവാളെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പി.സി. ചാക്കോ രംഗത്തുവന്നു. കെജ്രിവാളിെൻറ പിടിവാശിമൂലമാണ് സഖ്യം മുന്നോട്ടുപോകാതെ വന്നതെന്ന് ചാക്കോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.