കുറ്റസമ്മതത്തിനിടയിലും ബ്ളെയറിന്‍െറ പ്രതിരോധം

ലണ്ടന്‍: കുറ്റസമ്മതത്തിനിടയിലും ചില്‍കോട്ട് റിപ്പോര്‍ട്ടിനെതിരെ കനത്ത പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയര്‍. ഇറാഖില്‍ കൂട്ടനശീകരണായുധങ്ങള്‍ സംബന്ധിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ കുറച്ചുകൂടി സൂക്ഷ്മത പാലിക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം ബി.ബി.സി റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍, സൈനിക നീക്കത്തെ അപലപിക്കാന്‍ അദ്ദേഹം തയാറായില്ല.

താങ്കള്‍ ഖേദി ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇറാഖില്‍ നഷ്ടപ്പെട്ട ജീവനുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ദു$ഖമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. അതിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. എന്നാല്‍, സൈനിക നീക്കം തെറ്റായിരുന്നുവെന്ന് ഇപ്പോഴും കരുതുന്നില്ല. സദ്ദാം ഹുസൈന്‍ ഇല്ലാത്ത നല്ളൊരു ലോകം മുന്നില്‍ കണ്ടാണ് ഇറാഖിലേക്ക് സൈന്യത്തെ അയച്ചത്. ഇറാഖില്‍ സംഭവിച്ച പലകാര്യങ്ങളിലും ദു$ഖമുണ്ടെങ്കിലും ആത്യന്തികമായി അതിനുപിന്നിലെല്ലാം നല്ല ഉദ്ദേശ്യങ്ങള്‍ മാത്രമായിരുന്നുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാഖ് അധിനിവേശം രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കുമെന്ന് ബ്ളെയറിന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതെല്ലാം അദ്ദേഹം തള്ളിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനെയും ബ്ളെയര്‍ ന്യായീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ് വളരെ പരിമിതമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനമോ ആയുധങ്ങളോ നല്‍കാതെയാണ് സൈന്യത്തെ അയച്ചതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശവും അദ്ദേഹം നിഷേധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.