വാഷിങ്ടണ്‍: ഒന്നിനുപകരം മൂന്ന് നക്ഷത്രങ്ങളെ ഒരേ സമയം ചുറ്റുന്ന ഭീമന്‍ ഗ്രഹത്തെ കണ്ടത്തെി. ഭൂമിയില്‍നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള ഈ ഗ്രഹത്തിന് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കാള്‍ നാലിരട്ടി വലുപ്പമുണ്ട്. ഈ ഗ്രഹത്തില്‍ ചില കാലങ്ങളില്‍ ഒരുദിനം മൂന്ന് ‘സൂര്യോദയവും’ മൂന്ന് അസ്തമയങ്ങളും ഉണ്ടായിരിക്കുമെന്നതാണ് പ്രത്യേകത. 1.6 കോടി വര്‍ഷം പ്രായം കണക്കാക്കുന്ന ഈ ഗ്രഹത്തെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് തിരിച്ചറിഞ്ഞത്.
ഇതുവരെ തിരിച്ചറിഞ്ഞതില്‍ താരതമ്യേന പ്രായവും പിണ്ഡവും കുറഞ്ഞ ഗ്രഹമാണിത്. 580 ഡിഗ്രിയാണ് ഉപരിതല താപനില കണക്കാക്കിയിരിക്കുന്നത്. ഭൂരിഭാഗം അന്യഗ്രഹങ്ങളെയും ബഹിരാകാശ ദൂരദര്‍ശിനികളുടെ സഹായത്തോടെയാണ് കണ്ടത്തെിയിട്ടുള്ളതെങ്കില്‍, ഈ ഗ്രഹത്തെ ഭൂമിയില്‍നിന്ന് നേരിട്ടുള്ള നിരീക്ഷണത്തിലൂടെതന്നെ വ്യക്തമായി. ഗ്രഹത്തിന്‍െറ പരിക്രമണം പകുതി പൂര്‍ത്തിയാകുമ്പോള്‍, ആകാശത്ത് മൂന്നു നക്ഷത്രങ്ങളെയും കാണാനാകും. അതിനാല്‍, പരിക്രമണത്തിന്‍െറ കാല്‍ഭാഗം സമയവും (140 വര്‍ഷം) ഈ ഗ്രഹത്തില്‍ തുടര്‍ച്ചയായ പകലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.