സിറിയയില്‍ വിമതരും തീവ്രപ്രസ്ഥാനങ്ങളും യുദ്ധക്കുറ്റവാളികളെന്ന് ആംനസ്റ്റി

ലണ്ടന്‍: ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ജീവിതം ദുസ്സഹമായ സിറിയയില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമതരും, തീവ്രപ്രസ്ഥാനങ്ങളായ അല്‍നുസ്റയും, അശ്റാര്‍ അല്‍ ശാമും, മറ്റു സംഘടനകളും യുദ്ധക്കുറ്റവാളികളാണെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍. അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും പീഡിപ്പിക്കല്‍,  കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി അനേകം അനിഷ്ടസംഭവങ്ങളില്‍ ഈ സംഘങ്ങള്‍ക്ക് ഒരുപോലെ പങ്കുള്ളതായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2011ല്‍ സിറിയയില്‍ തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആഭ്യന്തര സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.