കോഴിക്കോട്: സംസ്ഥാന കലോത്സവങ്ങളിൽ പണക്കൊഴുപ്പിന്റെ പ്രകടനമാണ് ക്ലാസിക്കൽ കലകളെന്ന പൊതുധാരണയെ നിശ്ചയദാർഢ്യംകൊണ്ട് വെല്ലുവിളിക്കുകയാണ് ഒരു കുടുംബം. ജീവിതപ്രരാബ്ധങ്ങളോട് പടവെട്ടിയ ഊർജ പ്രവാഹമായിരുന്നു തൃശൂർ പെരിങ്ങോട്ടുകര ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നിരഞ്ജൻ ശ്രീലക്ഷ്മിയുടെ പ്രകടനത്തിൽ തളി സാമൂതിരി സ്കൂളിലെ ഭരതനാട്യം വേദിയിൽ കണ്ടത്.
‘സിംഹേന്ദ്രമധ്യമം’ രാഗത്തിൽ ‘മായേ മനം കനിന്തരുൾ’ എന്ന തമിഴ് വർണമാണ് സദസ്സിനെ ത്രസിപ്പിച്ച് അവതരിപ്പിച്ചത്.എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു നിരഞ്ജൻ ആദ്യം സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. എ ഗ്രേഡോടെ മിന്നുന്നപ്രകടനം കുട്ടിയെ സിനിമയിലുമെത്തിച്ചു. നിനച്ചിരിക്കാതെയായിരുന്നു ആ അവസരമെത്തിയത്. കുട്ടിയുടെ കലാപ്രകടനം കണ്ട് ജോജു ജോർജ് നായകനായ നായാട്ടിന്റെ അണയറപ്രവർത്തകർ കുട്ടിയുടെ വീട് അന്വേഷിച്ചെത്തി. ‘നായാട്ട്’ എന്ന ഹിറ്റ് സിനിമയിൽ ജോജുവിന്റെ മകളായാണ് നിരഞ്ജൻ വേഷമിട്ടത്.
പിന്നീട് ഒരു സിനിമിയിൽകൂടി അവസരം ലഭിച്ചു. എന്നാൽ, കോവിഡിൽ അതു മുങ്ങിപ്പോയി.കോവിഡ്കാണ്ടുപോയ രണ്ടു വർഷത്തെ കലോത്സവ അവസരം പ്ലസ് വണിലെത്തി ഈ പെൺകുട്ടി വീണ്ടെടുത്തത് കലാകേരളത്തിന് വാഗ്ദാനമായി വളരുന്ന അനുജനൊപ്പമാണ്. അനുജൻ മാനസ് മഹേഷ് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും മത്സരിക്കുമ്പോൾ നിരഞ്ജൻ ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നീ ഇനങ്ങളിലണ് മൽസരിക്കുന്നത്.
രണ്ടു കുട്ടികളുംകൂടി ജീവിക്കാൻ ബുദ്ധിമുട്ടുന്ന മഹേഷിന്റെയും ശ്രീദേവിയുടെയും കുടുംബത്തിന് അഭിമാനം സമ്മാനിക്കുകയാണ്. അതേസമയം, ഇവരുടെ കലാമത്സരങ്ങൾക്കായി ചെലവഴിക്കേണ്ടി വന്ന കടം എങ്ങനെ വീട്ടും എന്നറിയാതെ ഉഴലുകയുമാണ്.
സമഗ്രശിക്ഷ അഭിയാൻ നടത്തിയ ‘കലാഉത്സവ്’ എന്ന ദേശീയമത്സരത്തിലും ജേതാവാണ് ഈ മിടുക്കി. അന്ന് പാർലമെന്റിലെ വിരുന്നിൽ പങ്കെടുക്കാനും ക്ഷണം കിട്ടി.കഷ്ടപ്പാടുകൾക്കിടയിലും മൂന്നാം വയസ്സുമുതൽ മകളുടെ ഡാൻസ് പഠനത്തിനായി എന്തു ബുദ്ധിമുട്ടും സഹിക്കാൻ തയാറായ കുടുംബമാണിത്. ലും മറ്റുംപെട്ട് അതു കടത്തിലായി. അമൽനാഥ്, സുമേഷ് എന്നീ നൃത്താധ്യാപകരാണ് ഇപ്പോൾ പഠിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.