തിരുവനന്തപുരം: നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനക്കുശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി മത്സരരംഗത്ത് 1061 സ്ഥാനാർഥികൾ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് മലപ്പുറത്തും (139) കുറവ് വയനാട്ടിലുമാണ് (20). പത്രികാ സമർപ്പണത്തിനുള്ള അവസാനദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് ശനിയാഴ്ച നടത്തിയത്.
ഇതിൽനിന്നാണ് 1061 സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ചത്. പത്രികകൾ 22 വരെ പിൻവലിക്കാം. അന്നാകും സ്ഥാനാർഥികൾ സംബന്ധിച്ച അന്തിമചിത്രം വ്യക്തമാകുക.
ഒാരോ ജില്ലയിലെയും സ്ഥാനാർഥികളുടെ എണ്ണം തിരുവനന്തപുരം-107, കൊല്ലം -84, പത്തനംതിട്ട -37, ആലപ്പുഴ -65, കോട്ടയം -70, ഇടുക്കി -29, എറണാകുളം -110, തൃശൂർ -80, പാലക്കാട് -80, മലപ്പുറം -139, കോഴിക്കോട്-117, വയനാട് -20, കണ്ണൂർ -82, കാസർകോട് -41.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.