തിരുവനന്തപുരം: 13 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. പിഴത്തുക പെൺകുട്ടിക്ക് നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം വിചാരണ ചെയ്യുന്ന തിരുവനന്തപുരത്തെ കോടതിയാണ് 65കാരനായ പ്രതിയെ ശിക്ഷിച്ചത്. ജീവിതാവസാനംവരെ പ്രതി ജയിലിൽ കഴിയണമെന്ന് വിധിന്യായത്തിൽ പറയുന്നു.
‘പോക്സോ’ കേസിൽ ഇത്തരമൊരു വിധി ആദ്യമായാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ മകളെ പ്രതി പീഡിപ്പിച്ച് തുടങ്ങിയെന്നായിരുന്നു പൊലീസ് കേസ്. റബർ വെട്ടുകാരനായ പ്രതി പണി കഴിഞ്ഞ് രാവിലെ ആറരക്ക് വീട്ടിൽ മടങ്ങിയെത്തും. ഈ സമയം കുട്ടിയുടെ മാതാവ് റബർ പാലെടുക്കുവാൻ തോട്ടത്തിൽ പോകുമായിരുന്നു.
ഇൗ സമയത്തായിരുന്നു പീഡനം. അന്വേഷണം പൂർത്തിയാക്കി 2015 ഡിസംബറിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് അറസ്റ്റിലായ പ്രതി പലതവണ ജാമ്യ ഹരജി നൽകിയെങ്കിലും കോടതി ഇതു നിരസിച്ചു. 15 സാക്ഷികളും 14 രേഖകളും അഞ്ച് തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.