തേഞ്ഞിപ്പലം: ശാസ്ത്രരംഗത്തെ അക്കാദമിക മികവിനാല്‍ പ്രശസ്തനായ സീനിയര്‍ പ്രഫസര്‍ പി. രവീന്ദ്രന് കാലിക്കറ്റ് സര്‍വകലാശാലയുടെ 13ാമത് വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമന ഉത്തരവിറക്കിയതോടെ വെള്ളിയാഴ്ച വൈകീട്ട് കാലാവധി അവസാനിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജില്‍നിന്ന് പുതിയ വി.സി ചുമതലയേറ്റെടുത്തു. വി.സി സ്ഥാനത്തേക്ക് സ്ഥിരനിയമനം ഉണ്ടാകുംവരെയാണ് ചുമതല. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം.
പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശിയായ പൂവത്തിന്തൊടിയില് രവീന്ദ്രന് 2005 മുതല്‍ കാലിക്കറ്റ് സര്‍വകലാശാല രസതന്ത്ര പഠനവകുപ്പില്‍ അധ്യാപകനാണ്. അമേരിക്ക, പോർചുഗല്‍, ജര്‍മനി എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറുമാണ്. സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ അംഗമായ പ്രഫ. രവീന്ദ്രന് വകുപ്പ് അധ്യക്ഷന്‍, സയന്‍സ് ഡീന്‍, നാനോസയന്‍സ് ആൻഡ് ടെക്നോളജി കോഓഡിനേറ്റര്‍, കാലിക്കറ്റിലും കൊച്ചിന് സര്‍വകലാശാലയിലും പി.ജി പഠനബോര്‍ഡ് ചെയര്മാന്, മഞ്ചേരി മെഡിക്കല്‍ കോളജ് ഇൻസ്റ്റിറ്റ്യൂഷനല്‍ എത്തിക്സ് കമ്മിറ്റി സയന്റിസ്റ്റ് അംഗം, സര്‍വകലാശാല ആസൂത്രണ സമിതി, ഗവേഷക ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.