വെഞ്ഞാറമൂട്: കെ.എസ്.ആര്.ടി.സി. ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്. ഇവരില്‍ കോട്ടയം പാലാ സ്വദേശി രാജമ്മ (55), വെട്ടിക്കാട് സ്വദേശി സുന്ദരം പിള്ള (65), വേറ്റിനാട് സ്വദേശി രമ്യ(35), വട്ടപ്പാറ സ്വദേശികളായ സന്തോഷ്(47), അര്ജുൻ (17), നിര്മ്മവ് (മൂന്ന് വയസ്)എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വട്ടപ്പാറ എസ്.യു.ടി. ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.15ന് എം.സി. റോഡില്‍ വട്ടപ്പാറക്ക് സമീപം കണക്കോട് വച്ചായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നു കിളിമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസും, വെമ്പായത്ത് നിന്നു വട്ടപ്പാറയിലേക്ക് പോയ ടെമ്പോയും കൂട്ടിയിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടെമ്പോയുടെ മുന്‍ ഭാഗവും ബസിന്റെ മുന്‍വശത്തെ ഗ്ലാസുകളും തകര്‍ന്നു.
പരിക്കേറ്റവരെ വട്ടപ്പാറ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. വട്ടപ്പാറ എസ്.യു.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരിക്കുകള്‍ ഗരുതരമല്ലാത്തതിനാല് പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു. ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതത്തിന് തടസമുണ്ടായി. അപകടത്തില്‍പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നു നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.