പത്തനംതിട്ട: സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ 144 ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതായി വിവരാവകാശ രേഖ. ഇതില്‍ ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലാണ്. 36 ഡോക്ടര്‍മാരാണ് പത്തനംതിട്ടയില്‍ ജോലിക്ക് ഹാജരാകാതിരിക്കുന്നത്. വിവരാവകാശ അപേക്ഷയിൽ ആരോഗ്യവകുപ്പാണ് കണക്കുകൾ കൈമാറിയത്. മറ്റ് ജില്ലകളിലെ കണക്കുകൾ: തിരുവനന്തപുരം -11, കോട്ടയം -7, കണ്ണൂര്‍ -20, മലപ്പുറം -10, കോഴിക്കോട് -12, കാസർകോട് -20, പാലക്കാട് -എട്ട്, ഇടുക്കി -മൂന്ന്, തൃശൂര്‍ -ഏഴ്, വയനാട് -നാല്, ആലപ്പുഴ -ആറ്. ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നവർക്കെതിരെ 1960 ലെ കേരള സിവില്‍ സര്‍വിസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നു. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്കിയ അപേക്ഷയിലാണ് മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.