കടയ്ക്കൽ: ‘മാധ്യമ’വും താരസംഘടനയായ ‘അമ്മ’യും ‘യു.എ.ഇ എക്സ്ചേഞ്ച്- എന്‍.എം.സി’ ഗ്രൂപ്പും ചേര്‍ന്ന് കേരളത്തിനു സമർപ്പിക്കുന്ന ‘അക്ഷരവീട്’ പദ്ധതിയിലെ 14ാമത്തെ വീടിെൻറ നിർമാണോദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് കടയ്ക്കൽ ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഗിന്നസ് െറക്കോഡ് ജേതാവ് ശാന്തിസത്യനു വേണ്ടിയാണ് ‘അം’ എന്നു പേരിട്ട അക്ഷരവീട് നിർമിക്കുന്നത്.
മെമ്മറി അത്ലറ്റും, മെമ്മറിയിൽ ഗിന്നസ് വേൾഡ് െറേക്കാഡ് ജേതാവുമായ ശാന്തിസത്യനുവേണ്ടി ജന്മനാടായ കടയ്ക്കലിൽതന്നെയാണ് അക്ഷരവീടൊരുങ്ങുന്നത്. ‘അമ്മ’ വൈസ് പ്രസിഡൻറ് എം. മുകേഷ് എം.എൽ.എ, മുല്ലക്കര രത്നാകരൻ എം.എൽ.എ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരുണാദേവി, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്.ബിജു, ‘മാധ്യമം’ ജനറൽ മാനേജർ അഡ്മിൻ കളത്തിൽ ഫാറൂഖ്, യു.എ.ഇ എക്സ്ചേഞ്ച് സൗത്ത് കേരള സോണൽ മാനേജർ ഷെറിദാസ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് പ്രോജക്ട് എൻജിനീയർ നവീൻലാൽ, ജില്ല പഞ്ചായത്ത് അംഗം പി.ആർ. പുഷ്കരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വെള്ളാർവട്ടം ശെൽവൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അശോക് ആർ.നായർ തുടങ്ങി സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കലാ-കായിക മത്സരരംഗങ്ങളിലും സാമൂഹിക-പരിസ്ഥിതി മേഖലകളിലും മികവു തെളിയിച്ചവരും, എന്നാൽ, ജീവിതരംഗത്ത് ശോഭിക്കാൻ കഴിയാതെ പോയവരുമായ പ്രതിഭകൾക്കുള്ള ആദരവും അംഗീകാരവുമാണ് അക്ഷരവീട്. നാടിെൻറ സാമൂഹികകൂട്ടായ്മ ഊട്ടിയുറപ്പിക്കുക എന്നതാണ് അക്ഷരവീട് സമർപ്പണത്തിലൂടെ ചെയ്യുന്നത്. പ്രമുഖ വാസ്തുശിൽപി ജി. ശങ്കറുടെ രൂപകൽപനയിലാണ് സംസ്ഥാനത്ത് അക്ഷരവീടുകൾ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.