1.5 കോടിയുടെ കായിക ഗവേഷണ പദ്ധതി: മേൽനോട്ടത്തിന് കാലിക്കറ്റിന് അവസരം

തേ​ഞ്ഞി​പ്പ​ലം: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന കാ​യി​ക സാ​ക്ഷ​ര​ത ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​ന്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് അ​വ​സ​രം. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്രൈ​മ​റി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലു വ​ര്‍ഷ​ത്തെ കാ​യി​ക സാ​ക്ഷ​ര​ത പ​രി​ശീ​ല​നം ന​ൽ​കാ​ന്‍ ഇ​ന്ത്യ​ന്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ് റി​സ​ര്‍ച്ച് (ഐ.​സി.​എ​സ്.​എ​സ്.​ആ​ര്‍) 1.5 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​നു​മ​തി ന​ല്‍കി.

സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​പി. സ​ക്കീ​ര്‍ ഹു​സൈ​നാ​ണ് ഗ​വേ​ഷ​ണ പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ര്‍. ഡ​യ​റ​ക്ട​ര്‍മാ​രാ​യി കാ​ല​ടി സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​ആ​ര്‍. ദി​നു, തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം അ​സോ​സി​യ​റ്റ് പ്ര​ഫ. ഡോ. ​വി.​എ. ഷ​ഫീ​ഖ്, നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​നാ​ഫി​ഹ് ചെ​ര​പ്പു​റ​ത്ത്, കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ സു​ബൈ​ര്‍ മേ​ട​മ്മ​ല്‍ എ​ന്നി​വ​ര്‍ക്കാ​ണ് ചു​മ​ത​ല.

15ഓ​ളം അ​ടി​സ്ഥാ​ന കാ​യി​ക​വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഭി​രു​ചി വ​ര്‍ധി​പ്പി​ക്കു​ക​യും അ​ടി​സ്ഥാ​ന ക​ഴി​വു​ക​ള്‍ ചെ​റു​പ്പ​ത്തി​ലേ സ്വാ​യ​ത്ത​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. 

Tags:    
News Summary - 1.5 crore sports research project Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.