കൊച്ചി: 1600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പോപുലർ ഫിനാൻസ് ഉടമയെയും മകളെയും എൻഫോഴ്സ്മെൻറ് സംഘം (ഇ.ഡി)വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. പോപുലർ ഫിനാൻസ് എം.ഡി തോമസ് ഡാനിയൽ, മകളും സി.ഇ.ഒയുമായ റിനു മറിയം എന്നിവരെയാണ് കൊച്ചിയിലെ ഓഫിസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയശേഷം രാത്രി പത്തോടെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചൊവ്വാഴ്ച ഉച്ചക്കുശേഷം എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കും.
സാമ്പത്തിക ക്രമക്കേടിലും ബിനാമി ഇടപാടിലും ആണ് ഇ.ഡി അന്വേഷണം നടത്തുന്നത്. കേസിൽ തോമസ് ഡാനിേയലിെൻറ ഭാര്യ പ്രഭ, മറ്റ് രണ്ട് പെൺമക്കൾ എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. തട്ടിയെടുത്ത പണം ദുൈബ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു.
ബിനാമി ഇടപാടുകൾക്കും നിധി കമ്പനിയിലേക്കും നിക്ഷേപത്തുക വിനിയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയത്. സംസ്ഥാനത്താകെ 1363 കേസാണ് പോപുലർ ഫിനാൻസ് തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്.
തട്ടിയെടുത്ത പണം രാജ്യത്തിന് പുറത്തും അകത്തും ബിനാമി നിക്ഷേപം ആയി പ്രതികൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസിൽ സി.ബി.ഐയുടെ അന്വേഷണം തുടരുകയാണ്.
അരലക്ഷത്തിലധികം നിക്ഷേപകരിൽനിന്നും കണക്കിൽപ്പെട്ട 2000 കോടിയും നിക്ഷേപകർ പണയംവെച്ച സ്വർണം വീണ്ടും പണയംെവച്ച് 80 കോടിയിലധികം രൂപയാണ് പോപുലർ ഫിനാൻസ് ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റീനുമറിയം തോമസ്, റിയ ആൻ തോമസ്, റേബ മേരി തോമസ് എന്നിവർ ചേർന്ന് തട്ടിയെടുത്തത്. 2014 മുതൽ നടത്തിയ ഗൂഢാലോചനയിലൂടെ കേരളം കണ്ട വലിയ സാമ്പത്തിക തട്ടിപ്പാണ് കുടുംബം നടത്തിയത്.
സാമ്പത്തിക തട്ടിപ്പിൽ റിയ ഒഴികെ ബാക്കിയുള്ളവരുമായി കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ തട്ടിപ്പിെൻറ വലിയ വ്യാപ്തി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ 48 ഏക്കർ, ആന്ധ്ര 22 ഏക്കർ, തിരുവനന്തപുരത്ത് മൂന്ന് വില്ലകൾ, തൃശൂർ, പുണെ എന്നിവിടങ്ങളിൽ ആഡംബര ഫ്ലാറ്റുകൾ എന്നിവ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.