കോഴിക്കോട് ഒബ്സർവേഷൻ ഹോമിൽ മുറിയിൽ ഒറ്റക്ക് താമസിപ്പിച്ച 17കാരൻ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് ഒബ്സർവേഷൻ ഹോമിൽ മുറിയിൽ ഒറ്റക്ക് താമസിപ്പിച്ച 17കാരൻ തൂങ്ങിമരിച്ച നിലയിൽ

വെള്ളിമാട്കുന്ന് (കോഴിക്കോട്): സാമൂഹിക ക്ഷേമ നീതി വകുപ്പിന് കീഴിലെ ഒബ്സർവേഷൻ ഹോമിൽ പ്രായപൂർത്തിയാവാത്ത കുട്ടി തൂങ്ങി മരിച്ചനിലയിൽ. കണ്ണൂർ സ്വദേശിയായ 17കാരനെയാണ് ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുമ്പും വിചാരണവേളയിൽ ഇവിടെ എത്തിയ കുട്ടിയെ തൃശൂരിലേക്ക് മാറ്റിയിരുന്നതായി ചേവായൂർ പൊലീസ് പറഞ്ഞു. അതിനുശേഷം മ​റ്റൊരു കേസിൽ ഈ മാസം അഞ്ചിനാണ് ജുവനൈൽ ഹോമിൽ വീണ്ടും എത്തിയത്.

കുറ്റകൃത്യത്തിന്റെ സ്വഭാവംമൂലം ഒറ്റക്കായിരുന്നു കുട്ടിയെ മുറിയിൽ താമസിപ്പിച്ചത്. നാലുമണിവരെ ജീവനക്കാർ കണ്ടിരുന്നുവെന്നാണ് പൊലീസിനോട് അധികൃതർ പറഞ്ഞത്.

ചേവായൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. ഞായറാഴ്ചയായതിനാൽ പകൽ വേണ്ടത്ര ജീവനക്കാർ ഉണ്ടായിരുന്നില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.  

Tags:    
News Summary - 17-year-old boy found hanging at Kozhikode Observation Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.