ജീവനക്കാരുടെ ഡി.എ കുടിശ്ശിക;17,940 മുതല്‍ 1,10,000 രൂപ വരെ നഷ്ടം

തിരുവനന്തപുരം: 39 മാസത്തെ ക്ഷാമബത്ത കുടിശ്ശികയിലൂടെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്ക്​ 17,940 രൂപ മുതല്‍ 1,10,000 രൂപ വരെ നഷ്ടമാകും. അടിസ്ഥാന ശമ്പളം ഉയരുന്നതിനനുസരിച്ച് നഷ്ടത്തിന്റെ തോത് വർധിക്കും. 23000 രൂപ അടിസ്ഥാന ശമ്പളമുള്ള ഓഫിസ്​ അറ്റൻഡന്‍റിന് 17940 രൂപയുടെ നഷ്​​ടം​ വരും​.​ 1,40,500 രൂപ അടിസ്ഥാന ശമ്പളമുള്ള അഡീഷനല്‍ സെക്രട്ടറിയുടെ നഷ്ടം​ 1,09,590 രൂപയാണ്​.

രണ്ടു ശതമാനം ഡി.എ വർധന പ്രഖ്യാപിച്ച ഉത്തരവിലാണ് കുടിശ്ശികയെ കുറിച്ച് ധനവകുപ്പ്​ മൗനം പുലര്‍ത്തുന്നത്. 2021 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ഡി.എ/ഡി.ആര്‍ കുടിശ്ശിക ലഭിക്കേണ്ടതാണ്. 39 മാസത്തെ കുടിശ്ശികയാണ് ഓരോ ജീവനക്കാരനും പെന്‍ഷന്‍കാരനും നഷ്ടപ്പെട്ടത്. ഏഴ്​ ഗഡു ഡി.എ കുടിശ്ശിക നിലനില്‍ക്കെയാണ് ഒരു ഗഡു കുടിശ്ശിക പ്രഖ്യാപിച്ചത്.



 


Tags:    
News Summary - 17,940 to 1,10,000 loss on DA dues of employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.