തദേശ സ്ഥാപനങ്ങള്‍ക്ക് 1876.67 കോടി വികസന ഫണ്ടിന്‍റെ രണ്ടാം ഗഡു അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ വികസനഫണ്ടിന്‍റെ രണ്ടാം ഗഡു തുകയായി ആയിരത്തി എണ്ണൂറ്റി എഴുപത്തി ആറ് കോടി രൂപ (1876,67,24,500) അനുവദിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതില്‍ 447.1 കോടി പട്ടികജാതി വിഭാഗത്തിനുള്ള പദ്ധതികള്‍ക്കും 67.18കോടി പട്ടികവര്‍ഗ വിഭാഗത്തിനുള്ള പദ്ധതികള്‍ക്കുമാണ്. 1362.38കോടി രൂപയാണ് പൊതു വിഭാഗത്തിന്.

അനുവദിച്ച തുകയില്‍ 981.69കോടി രൂപ ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും 241.36കോടി വീതം അനുവദിച്ചു. കോര്‍പറേഷനുകള്‍ക്ക് 215.19കോടിയും മുൻസിപ്പാലിറ്റികള്‍ക്ക് 197.05കോടിയുമാണ് രണ്ടാംഘട്ട വിഹിതമായി അനുവദിച്ചത്.

2022-23 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 8048 കോടി രൂപയാണ് വികസന ഫണ്ടായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ ആരോഗ്യ മേഖലാ ഗ്രാന്‍റടക്കം പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്‍റിനത്തില്‍ 2417.98 കോടിയും ഉള്‍പ്പെടുന്നു.

ഫണ്ട് അനുവദിച്ചത് പ്രാദേശിക സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനത്തിന് വേഗവും ഊര്‍ജവും നല്‍കാൻ നടപടി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. 

Tags:    
News Summary - 1876.67 crore second installment of development fund has been allocated to local institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.