തൊടുപുഴ: 20 കോടി വിലവരുന്ന 17 കിലോ ഹഷീഷ് ഓയിൽ കടത്തിയ സംഭവത്തിൽ അഭിഭാഷകനും സഹകരണ ബാങ്ക് മുൻ അസിസ്റ്റൻറ് മാനേജരും ഉൾെപ്പടെ നാല് പ്രതികൾക്ക് 10 വർഷം വീതം തടവും പിഴയും. എൻ.ഡി.പി.എസ് കോടതിയുടെ ജഡ്ജി നിക്സൺ എം. ജോസഫാണ് ശിക്ഷ വിധിച്ചത്. കേസിൽ അഞ്ചുപേരെ വിട്ടയച്ചു. വിവിധ കേസുകളിൽ ജയിലിലായതിനാൽ രണ്ട് പ്രതികളുടെ വിചാരണ പൂർത്തിയായിട്ടില്ല.
ഇടുക്കി ജില്ല സഹ. ബാങ്ക് വട്ടവട ശാഖയിലെ മുൻ അസി. മാനേജർ നെടുങ്കണ്ടം തിരുവല്ലപ്പടി ഉറുമ്പിൽ വീട് എബിൻ ദിവാകരൻ (39), രാമക്കൽമേട് പതാലിൽ അഡ്വ. ബിജു രാഘവൻ (40), ശാന്തൻപാറ പന്തലാൽ ഷിനോ ജോൺ (42), മുൻ ശിവസേന നേതാവ് മുണ്ടിയെരുമ പുത്തൻപുരക്കൽ അഞ്ജുമോൻ (41) എന്നിവരെയാണ് ശിക്ഷിച്ചത്.
ഒന്നാംപ്രതി എബിൻ ദിവാകരൻ ഒന്നരലക്ഷം രൂപയും ബാക്കി മൂന്നുപേരും ഒരുലക്ഷം വീതവും പിഴ അടക്കണം. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണം. 2017 ആഗസ്റ്റ് 20ന് കട്ടപ്പനയിൽ നിന്നാണ് ഹഷീഷ് ഓയിൽ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.