പത്തനംതിട്ട: കോന്നി വകയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന േപാപുലർ ഫിനാൻസിൽ നടന്നത് 2000 കോടിയുടെ തട്ടിപ്പ്. നിക്ഷേപം ഇരട്ടിയാകുന്ന മാജിക്കിൽ വീണത് നിരവധിപേർ. നിക്ഷേപത്തിൽ കള്ളപ്പണവുമുണ്ട്. മാസങ്ങൾക്ക് മുമ്പാണ് കമ്പനിയിൽ പ്രതിസന്ധി തലപൊക്കിയത്. മാർച്ചിനുശേഷം നിക്ഷേപകർക്ക് പലിശയോ നിക്ഷേപമോ ലഭിച്ചിട്ടില്ല. സ്ഥാപനം പ്രതിസന്ധിയിലാണെന്ന വാർത്ത പരന്നതോടെ നിക്ഷേപകർ പണത്തിന് തിടുക്കം കൂട്ടി.
കോവിഡ് പ്രതിസന്ധികാരണമാെണന്ന് പറഞ്ഞ് ജീവനക്കാർ നിക്ഷേപകരെ മടക്കി വിട്ടു. പിന്നെയും മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ആർക്കും കിട്ടിയില്ല. ഇതിനിടെ ഉടമയും കുടുംബവും രഹസ്യമായി വീട് പൂട്ടി സ്ഥലം വിട്ടു.വ്യാഴാഴ്ച മുതൽ പോപുലറിെൻറ ശാഖകൾ സംസ്ഥാനത്തുടനീളം പൂട്ടി തുടങ്ങി.
1976 ൽ തോമസ് ഡാനിയേലിെൻറ (റോയി) പിതാവാണ് ആദ്യമായി സ്ഥാപനം തുടങ്ങിയത്. ഇപ്പോഴത്തെ ഉടമകളായ തോമസ് ഡാനിയേൽ എന്ന റോയിയും ഭാര്യ പ്രഭയും ഒളിവിലാണ്. ഇവർ രാജ്യം വിടാതിരിക്കാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർ തൃശൂർ, എറണാകുളം ഭാഗത്ത് എവിടെയോ ഉള്ളതായി പൊലീസ് സംശയിക്കുന്നു. പാപ്പർ ഹരജി ഫയൽ ചെയ്യാനും നീക്കം നടത്തുന്നുണ്ട്.
തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്ന് ജില്ല െപാലീസ് മേധാവി കെ. ജി. സൈമൺ പറഞ്ഞു. ബോധപൂർവമാണോയെന്ന് അന്വേഷണത്തിലെ വ്യക്തമാകൂ. പ്രതികളെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോന്നി പൊലീസ് സ്റ്റേഷനിൽ മാത്രം ഇരുന്നൂറോളം നിക്ഷേപകരാണ് കഴിഞ്ഞദിവസം വരെ പരാതി നൽകിയത്.
മറ്റ് ശാഖകളും പൂട്ടിയതോടെ സംസ്ഥാനത്തുടനീളം പരാതികൾ പെരുകും. സ്ഥാപന ഉടമയുടെ മൂന്നു പെൺമക്കളും കേസിൽ പ്രതിയാകാനാണ് സാധ്യത. പെൺമക്കളുടെ പേരിൽ ചില സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവയിലേക്ക് നിക്ഷേപം മുഴുവൻ മാറ്റിയതായാണ് വിവരം. 25,000 മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്.
പരാതികൾ എല്ലാം ഒന്നിച്ച് അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. കോന്നി പൊലീസ് ഇൻസ്പെക്ടർ രാജേഷിെൻറ നേതൃത്വത്തിലുള്ള സംഘവും പത്തനംതിട്ട ഇൻസ്പെക്ടർ ന്യൂമാെൻറ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.