കോവിഡ്​ പ്രതിസന്ധി മറികടക്കാൻ 20,000 കോടിയുടെ പാക്കേജ്​

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധി മറികടക്കാൻ 20,000 കോടിയുടെ രണ്ടാം കോവിഡ്​ പാക്കേജ്​ പ്രഖ്യാപിച്ച്​ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി പാക്കേജിൽ വകയിരുത്തിയിട്ടുണ്ട്​. നേരിട്ട്​ പണമെത്തിക്കാൻ 8900 കോടിയും സാമ്പത്തിക പുനരുജ്ജീവനത്തിന്​ വിവിധ ലോണുകൾക്കായി പലിശ, സബ്​സിഡി എന്നിവക്കായി 8300 കോടിയും ബജറ്റിൽ സർക്കാർ വകയിരുത്തി.

പാക്കേജി​െൻറ ഭാഗമായി കോവിഡി​െൻറ മൂന്നാം തരംഗം നേരിടാൻ ആശുപത്രികളിൽ സൗകര്യമൊരുക്കും. സി.എച്ച്​.സിയിൽ 10 ബെഡുകളുള്ള ഐസോലേഷൻ വാർഡുകൾ തുടങ്ങും. മെഡിക്കൽ കോളജുകളിൽ പ്രത്യേക ഐ.സി.യു വാർഡുകൾ ആരംഭിക്കും. ഓക്​സിജൻ ലഭ്യത ഉറപ്പാക്കാനായി പുതിയ പ്ലാൻറ്​ സ്ഥാപിക്കും. മൂന്നാംതരംഗം നേരിടുന്നതിനുള്ള പ്രത്യേക പദ്ധതികളും പാക്കേജി​െൻറ ഭാഗമായി ഉണ്ടാവും.

കാർഷിഷ മേഖലക്ക്​ 2000 കോടിയുടെ വായ്​പ, പ്രാഥമിക സഹകരണ സംഘങ്ങൾക്ക്​ 2000 കോടി, കുടുംബശ്രീ അയൽക്കുട്ടങ്ങൾക്കായി 1000 കോടിയുടെ വായ്​പ തുടങ്ങി നിരവധി പദ്ധതികൾ ഉൾപ്പെടുന്നതാണ്​ 20,000 കോടിയുടെ രണ്ടാം കോവിഡ്​ പാക്കേജ്​. 

Tags:    
News Summary - 20,000 crore package to overcome Covid crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.