തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരായ അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും. തിങ്കളാഴ്ച ഇതേ വിഷയത്തില്‍ സ്തംഭിച്ച സഭയില്‍ ചൊവ്വാഴ്ചയും പ്ളക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധം തുടര്‍ന്നു. വി.എസ്. അച്യുതാനന്ദന്‍െറ സബ്മിഷനോടെ പ്രതിഷേധം ശക്തിപ്പെടുത്തി. നടുത്തളത്തിന് മുന്നിലത്തെി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും രംഗത്തുവന്നു.
മന്ത്രിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നാല് തവണ കത്ത് നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായില്ളെന്നും അവസാന കത്തിന് മറുപടി നല്‍കിയില്ളെന്നും കാണിച്ചായിരുന്നു വി.എസിന്‍െറ സബ്മിഷന്‍. ബിജു രമേശിന്‍െറ മൊഴിയില്‍ ശാസ്ത്രീയപരിശോധന നടത്താതെ കേസ് എഴുതിത്തള്ളിയെന്നായിരുന്നു പ്രതിപക്ഷ നിലപാട്. മന്ത്രി രമേശ് ചെന്നിത്തല മറുപടി പറയുന്നതിനിടെ ഇടപെട്ട എ.കെ. ബാലന്‍ കേസ് അന്വേഷണത്തില്‍ ഹാജരാക്കിയ 11 രേഖകളില്‍ ഏതെങ്കിലുമൊന്ന് തെളിവില്ളെന്ന് പറഞ്ഞ് തള്ളാവുന്നതാണോ എന്ന് ചോദിച്ചതോടെ ഭരണപക്ഷം കുഴഞ്ഞു. 27 കോടിയില്‍പരം രൂപ ബാറുടമകളില്‍നിന്ന് പിരിച്ചെടുത്തതായി കാഷ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പണം എന്തിന് വന്നു, എവിടെനിന്ന് വന്നു എന്നതിനെപ്പറ്റിയൊന്നും ഒരു അന്വേഷണവും നടത്തിയിട്ടില്ളെന്ന് ബാലന്‍ ചൂണ്ടിക്കാട്ടി.
ബാബുവിനെതിരെ പ്രാഥമികമായി തെളിവില്ളെന്ന അന്വേഷണസംഘത്തിന്‍െറ നിലപാടില്‍ ചെന്നിത്തല ഉറച്ചുനിന്നു. തെളിവില്ലാത്ത കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ബാലന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിനടുത്തേക്ക് നീങ്ങി ബഹളം തുടങ്ങി. സീറ്റിലിരുന്നാല്‍ ചോദ്യത്തിന് അവസരം നല്‍കാമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിനെതിരെ ഭരണപക്ഷം ബഹളം തുടങ്ങി. പ്രതിപക്ഷനേതാവിന് എന്തെങ്കിലുമുണ്ടെങ്കില്‍ ചോദിക്കാമെന്നായി സ്പീക്കര്‍. ബാലന്‍ ചോദിച്ച ചോദ്യമാണ് തനിക്കുമെന്ന് പ്രതിപക്ഷനേതാവ് നിലപാടെടുത്തതോടെ പറയാനുള്ളത് പറഞ്ഞുകഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ പറയുന്നില്ളെന്നും മന്ത്രി പറഞ്ഞു. ഇതോടെയായിരുന്നു പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങിയാണ് ബാബുവിനെതിരായ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്തതെന്ന് വി.എസ് ആരോപിച്ചു. അഴിമതിവീരനായ ഉദ്യോഗസ്ഥനെവെച്ച് കേസന്വേഷിപ്പിച്ച് മന്ത്രിയെ രക്ഷിക്കാനാണ് ആഭ്യന്തരമന്ത്രി ശ്രമിച്ചത്. ഇതിലൂടെ ഭരണഘടനാലംഘനമാണ് ചെന്നിത്തല നടത്തിയതെന്നും വി.എസ് കുറ്റപ്പെടുത്തി. പ്രാഥമികാന്വേഷണത്തില്‍ തുടരന്വേഷണത്തിന് പര്യാപ്തമല്ളെന്ന് കണ്ടാണ് അവസാനിപ്പിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
തെളിവായി സമര്‍പ്പിച്ച സീഡിയില്‍ മാറ്റങ്ങള്‍ വരുത്തിയതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടത്തെി. അതിനാല്‍ തെളിവായി സ്വീകരിക്കാനാവില്ളെന്ന് സുപ്രീംകോടതിവിധി ഉദ്ധരിച്ച് ചെന്നിത്തല പറഞ്ഞു. 164 പ്രകാരം നല്‍കിയ മൊഴിയില്‍ എക്സൈസ് മന്ത്രിക്ക് 10 കോടി കൊടുത്തെന്ന് ബിജു രമേശ് പറഞ്ഞിട്ടില്ല. പിന്നീടാണ് പറഞ്ഞത്. താന്‍ ഭരണഘടനാലംഘനം നടത്തിയിട്ടില്ല. ഡിവൈ.എസ്.പി രമേശ് വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.