നെടുമ്പാശ്ശേരി: ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ മുന്നേറ്റം മതേതര വിശ്വാസികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായി ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എന്‍ജിനീയര്‍ പറഞ്ഞു. കൊച്ചിയില്‍ എഫ്.ഡി.സി.എ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സംബന്ധിക്കാനത്തെിയ അദ്ദേഹം വിമാനത്താവളത്തില്‍ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. മോദി അധികാരത്തിലത്തെിയപ്പോള്‍ രാജ്യത്തെ യുവാക്കളും മറ്റും വലിയ വികസനപ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍, ഇവിടെ ഒരു വികസനവും നടക്കുന്നില്ളെന്ന് തിരിച്ചറിഞ്ഞതോടെ യുവാക്കളെല്ലാം ബി.ജെ.പിക്ക് എതിരായി മാറി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര കൂട്ടായ്മയുടെ വിജയം രാജ്യത്തെ മതേതരനിലപാടിന് പിന്തുണയുണ്ടെന്നതിന്‍െറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ അദ്ദേഹത്തെ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എം.കെ. അബൂബക്കര്‍, ജില്ലാ സെക്രട്ടറി കെ.കെ. സലീം, ഷക്കീല്‍ മുഹമ്മദ്, കെ.കെ. ബഷീര്‍, കെ.ബി. അബ്ദുല്ല, എം.എം. ഷാജഹാന്‍ നദ്വി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.