കോഴിക്കോട്: ശക്തമായ മഴയത്തെുടര്‍ന്ന് ദുരിതത്തിലായ തമിഴ്നാട് ജനതയെ സഹായിക്കാന്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. ജനജീവിതം അതീവ ദുഷ്കരമായ സാഹചര്യമാണവിടെ. ഭക്ഷണവും കുടിവെള്ളവുമില്ലാതെ പതിനായിരങ്ങള്‍ പൊറുതിമുട്ടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ഐ.ആര്‍.ഡബ്ള്യു സംഘവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുണ്ട്. ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മതിയായ മരുന്നും ചികിത്സാസൗകര്യങ്ങളുമില്ലാതെ അവരിലേറെപ്പേരും മരണവക്കിലാണ്. നാനൂറില്‍പരം ആളുകള്‍ ഇതിനകം മരണപ്പെട്ടു. അഞ്ചുലക്ഷത്തിലധികമാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. താഴ്ന്ന പ്രദേശങ്ങളിലും ചേരികളിലും താമസിക്കുന്നവരുടെ സ്ഥിതി ദയനീയമാണ്. ഈയവസരത്തില്‍ അയല്‍സംസ്ഥാനത്തെ സഹോദരന്മാരെ സഹായിക്കേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.