പ്രമേഹബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ പമ്പ് സൗജന്യമായി ലഭ്യമാക്കും

തിരുവനന്തപുരം: പ്രമേഹബാധിതരായ എല്ലാ കുട്ടികൾക്കും ഇൻസുലിൻ പമ്പ് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. കോക്ലിയാർ ഇംപ്ലാേൻറഷൻ ശസ്ത്രക്രിയക്ക് സഹായം നൽകുന്ന മാതൃകയിലാണ് ഇൻസുലിൻ പമ്പ് വാങ്ങി നൽകുക. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് എ.പി.എൽ– ബി.പി.എൽ വ്യത്യാസം ഇല്ലാതെ സഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.

കേരളത്തിൽ കുട്ടികളിൽ പ്രമേഹം കൂടുന്നുവെന്ന വിലയിരുത്തലുകളെത്തുടർന്നാണ് നടപടി. ഇൻസുലിൻ പമ്പ് സ്ഥാപിക്കലാണ് ഇതിന് ഫലപ്രദമായചികിത്സ. എന്നാൽ, പലർക്കും ഇതിെൻറ ചെലവ് വഹിക്കാനാവുന്നില്ല. ഇതുസംബന്ധിച്ച് ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ചാണ് പമ്പ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും കമ്പനികളുമായി  ധാരണയിലെത്തുന്നതിനും മന്ത്രി എം.കെ. മുനീറിനെ മന്ത്രസഭ ചുമതലപ്പെടുത്തി. സാമൂഹികനീതി വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ശരീരത്തിന് പുറത്തോ വസ്ത്രത്തിലോ ഘടിപ്പിക്കാവുന്ന ഇൻസുലിൻ പമ്പിന് രണ്ടുലക്ഷം മുതൽ ആറുലക്ഷം വരെ വില വരും. സങ്കീർണതകളില്ലാത്ത പമ്പിെൻറ പരിപാലനത്തിന് മാസം 10,000 രൂപ വരെ വേറെ ചെലവും വരും. പമ്പിൽ നിന്ന് കുട്ടിയുടെ  ശരീരത്തിലേക്ക് നിശ്ചിത അളവിൽ തുടർച്ചയായി കൃത്രിമ പാൻക്രിയാസ് പോലെ ഇൻസുലിൻ കടത്തിവിടുന്നുവെന്നതാണ് ഇതിെൻറ പ്രത്യേകത.

ഇതിനകം കുറേ കുട്ടികൾക്ക് സർക്കാർ ധനസഹായം അനുവദിച്ചു. ബുധനാഴ്ചയിലെ മന്ത്രിസഭയിൽ രണ്ട് കുട്ടികളുടെ അപേക്ഷ വന്നിരുന്നു. ഇതിെൻറ ചർച്ചയിലാണ് ആവശ്യക്കാരായ എല്ലാ കുട്ടികൾക്കും ഈ സൗകര്യം നൽകാൻ തീരുമാനിച്ചത്. ഒറ്റത്തവണയായിരിക്കും സഹായം. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഗുണം കിട്ടും. ആറുമാസം കൂടുതലായാലും ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ അനുവദിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.