ന്യൂഡല്‍ഹി: ചെലവുചുരുക്കുന്നതിനും ജനജീവിതത്തിന് ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമായി ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെന്ന പാര്‍ലമെന്‍റ് സമിതി നിര്‍ദേശത്തോട് രാജ്യത്തെ മുഖധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമ്മിശ്ര പ്രതികരണം. ഇത്തരമൊരു നിര്‍ദേശം യാഥാര്‍ഥ്യമാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനും അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ, എ.ഐ.എം.ഐ.എം, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ നിര്‍ദേശം അപ്രായോഗികമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എ.ഐ.എ.ഡി.എം.കെ, ഡി.എം.ഡി.കെ തുടങ്ങിയ കക്ഷികള്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചു. ബി.ജെ.പി നിര്‍ദേശത്തോട് പ്രതികരിച്ചിട്ടില്ല. സമയവും ഊര്‍ജവും വിഭവങ്ങളും ലാഭിക്കാമെന്ന ഗുണഫലം ചൂണ്ടിക്കാട്ടിയാണ് പലകക്ഷികളും റിപ്പോര്‍ട്ടിനെ പിന്തുണച്ചത്. രാജ്യം മുഴുവന്‍ ഒന്നിച്ച് പാര്‍ലമെന്‍റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് കേന്ദ്ര ലോ ആന്‍ഡ് പേഴ്സനല്‍ മന്ത്രാലയം നിയോഗിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. സമീപഭാവിയില്‍ തന്നെ ഇങ്ങനെ നടപ്പാക്കാമെന്ന് കുരുതുന്നില്ളെങ്കിലും വര്‍ഷങ്ങള്‍ക്കകം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നുതന്നെയാണ് വിശ്വാസമെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്ത് വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.