തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ കോടി രൂപ സബ്സിഡി നല്‍കിയിട്ടും സംസ്ഥാനത്ത് നെല്ലുല്‍പാദനം കുറഞ്ഞെന്ന് കണക്കുകള്‍. 2009-10 കാലത്ത് 5.98 ലക്ഷം ടണ്‍ നെല്ല് ഉല്‍പാദിച്ചിരുന്ന സ്ഥാനത്ത് 2014-15 കാലത്ത് 5.62 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ നാലരവര്‍ഷം നെല്‍ക്കൃഷി പ്രോത്സാഹനത്തിന് ബജറ്റില്‍ 2011-12ല്‍ 34 കോടി ചെലവഴിച്ചത് 2014-15ല്‍ 45 കോടിയായി ഉയര്‍ന്നു. ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് നെല്ലുല്‍പാദനം അല്‍പം കൂടിയത്. മറ്റെല്ലാ ജില്ലകളിലും ഉല്‍പാദനം ഇടിഞ്ഞു. അതേസമയം സര്‍ക്കാര്‍ ചെലവഴിച്ച തുകയില്‍ ഗണ്യമായ വര്‍ധനയുണ്ടായി.
2014-15 സാമ്പത്തികവര്‍ഷത്തില്‍ സമഗ്രവും സുസ്ഥിരവുമായ നെല്‍ക്കൃഷി വികസന പദ്ധതി നടപ്പാക്കിയെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് ഉല്‍പാദനത്തില്‍ കുറവുണ്ടായത്. ഇക്കാലത്ത് സുസ്ഥിര നെല്‍ക്കൃഷി വികസനത്തിനായി 1.80 ലക്ഷം ഹെക്ടറിലെ കൃഷിക്കായി സംസ്ഥാന വിഹിതം നല്‍കിയത് 27 കോടിയാണ്. ആര്‍.കെ.വി.വൈ പദ്ധതിയില്‍ 54 കോടിയും നെല്‍ക്കൃഷി വികസന ഏജന്‍സികള്‍ക്ക് 1.15 കോടിയും നല്‍കി. മാത്രമല്ല, പ്രത്യേക നെല്ലിനങ്ങളുടെ വികസനത്തിനായി 2000 ഹെക്ടറിന് രണ്ടുകോടിയും പാടശേഖരസമിതികളുടെ പ്രവര്‍ത്തനത്തിന് 3.02 കോടിയും ചെലവഴിച്ചു.
ഇതിനുപുറമെ പൊക്കാളിക്കൃഷി വികസന പദ്ധതിപ്രകാരം 695 ഹെക്ടര്‍ സ്ഥലത്തിന് 69.5 ലക്ഷവും നീക്കിവെച്ചു. നെല്‍ക്കൃഷിയില്‍ ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ആകര്‍ഷണീയമായ ഉല്‍പാദനവും ലാഭവും ലഭിച്ചെന്നാണ് കൃഷിവകുപ്പിന്‍െറ വിലയിരുത്തല്‍. പാലക്കാട് ജില്ലാകേന്ദ്രത്തില്‍ സര്‍ക്കാറിന്‍െറ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഉല്‍പാദനം ഗണ്യമായി കൂടിയെന്നും അവര്‍ വാദിക്കുന്നു. അതുപോലെ കൃഷിഭവനുകള്‍ തയാറാക്കിയ കരട് ഡാറ്റാബാങ്ക് പ്രകാരം അരലക്ഷത്തോളം ഏക്കര്‍ തരിശുനിലത്തില്‍ 16000 ഏക്കറിലധികം കൃഷിയോഗ്യമാക്കി. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് 3875 ഏക്കര്‍ തരിശുഭൂമി കൃഷി നടത്തുന്നതിന് ഹെക്ടറിന് 11,500 രൂപ സര്‍ക്കാര്‍ സബ്സിഡിയും നല്‍കി. ഇത്തരത്തില്‍ 1.78 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിനുപുറമെ 415 ഏക്കര്‍ തിരിശുനിലം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയും നെല്‍ക്കൃഷി ചെയ്തു. ഒപ്പം തദ്ദേശ സ്ഥാപനങ്ങളും സഹായം നല്‍കുന്നുണ്ട്. എന്നിട്ടും പാലക്കാട്ട് പോലും 3000 ടണ്‍ ഉല്‍പാദനം കുറഞ്ഞെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.