കൊച്ചി: തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധയോ മാരകമുറിവോ സംഭവിച്ചവയെ കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നടപടിയെടുക്കാമെന്ന് ഹൈകോടതി. കേന്ദ്ര നിയമപ്രകാരം ഇതിനായി രണ്ടാഴ്ചക്കകം മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണം. കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ വേണം നായകളെ പിടികൂടാനെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരുവു നായ്ക്കളെ മുഴുവന്‍ ഏത് മാര്‍ഗത്തിലൂടെയും കൊന്നൊടുക്കാന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ നിയമത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകാധികാരം ഇല്ളെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.