ബാർ കോഴ കേസ്: സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: ബാർ കോഴ കേസിൽ തുടരന്വേഷണം നടത്തണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിജിലൻസ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് എ.ഡി.ജി.പിയാണ് കോടതിയെ സമീപിച്ചത്. വിജിലൻസ് ഡയറക്ടറുടെ അധികാരത്തെ ചോദ്യം ചെയ്തത് ശരിയല്ല. കേസിൽ അന്വേഷണം നടത്തിയ എസ്.പി സുകേശന്‍റെ വസ്തുത റിപ്പോർട്ട് കേസ് ഡയറിയുടെ ഭാഗമല്ല. മാധ്യമങ്ങൾക്ക് റിപ്പോർട്ട് നൽകിയത് ശരിയല്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി ഉച്ചക്ക് ശേഷം ഹൈകോടതി പരിഗണിക്കും.

ധനമന്ത്രി കെ.എം മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി നേരത്തെ വ്യക്തമാക്കിയത്. മാര്‍ച്ച് 22ലെയും ഏപ്രില്‍ രണ്ടിലെയും കൂടിക്കാഴ്ചയില്‍ മാണി പാലായില്‍വെച്ച് കോഴ വാങ്ങിയിരുന്നുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. രേഖകളും കണ്ടെത്തലുകളും ഇതു ശരിവെക്കുന്നുവെന്നും വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ പ്രസ്താവിച്ചത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.പി സുകേശന്‍റെ കണ്ടെത്തലുകളും ഹാജരാക്കിയ രേഖകളും മാണി കോഴ വാങ്ങിയത് ശരിവെക്കുന്നതായും കോടതി വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.