കുഞ്ഞു ഗായികക്ക് വലിയ സമ്മാനവുമായി മേജര്‍ രവിയെത്തി

കല്‍പറ്റ: വിദ്യാലയ മുറ്റത്ത് സതീര്‍ഥ്യര്‍ക്കുവേണ്ടി മൂളിയ ഗാനം യൂട്യൂബില്‍ ഹിറ്റായതോടെ ഷഹ്ന ഷാജഹാനെന്ന ഏഴാം ക്ളാസുകാരിയെ ഇന്‍റര്‍നെറ്റിലൂടെ ലോകമറിഞ്ഞു. ജനലക്ഷങ്ങള്‍ കേട്ട ആ ഗാനവീചികളാല്‍ ആകര്‍ഷിക്കപ്പെട്ടവരിലൊരാള്‍ വ്യാഴാഴ്ച ഷഹ്നയെ നേരിട്ടു കാണാനത്തെി; മലയാളത്തിന്‍െറ ഹിറ്റ് സംവിധായകന്‍ മേജര്‍ രവി. കൈനിറയെ ചോക്കലേറ്റുമായി ഷഹ്ന പഠിക്കുന്ന ചുണ്ടേല്‍ ആര്‍.സി ഹൈസ്കൂളിലത്തെിയ മേജര്‍ രവി ഈ കുഞ്ഞു ഗായികക്ക് വലിയൊരു സമ്മാനം തന്നെ നല്‍കി. തന്‍െറ അടുത്ത പടങ്ങളിലൊന്നില്‍ ഷഹ്നക്കു വേണ്ടി ഒരു പാട്ടുണ്ടെന്ന പ്രഖ്യാപനമായിരുന്നു അത്.
ജോണ്‍പോള്‍ തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് ഷഹ്ന പിന്നണി ഗായികയാവുന്നത്. കെട്ടിട നിര്‍മാണ കരാറുകാരനായ ഷാജഹാന്‍െറയും സുലൈഖയുടെയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് ഷഹ്ന. ഇത്താത്തമാരായ സജ്ലയും സമിജയും അനുജത്തിയെപ്പോലെ പാട്ടുകാര്‍ തന്നെ.

‘എന്നു സ്വന്തം മൊയ്തീന്‍’ എന്ന ചിത്രത്തിലെ ‘കാത്തിരുന്ന് കാത്തിരുന്ന്....’ എന്ന ഗാനം സ്കൂള്‍ അസംബ്ളിയില്‍ ആലപിച്ചതിന്‍െറ വിഡിയോ, മലയാളം അധ്യാപകന്‍ എം.സി. മനോജ് സ്കൂളിന്‍െറ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലല്‍ തുടങ്ങിയവക്ക് ഈ കൊച്ചുമിടുക്കി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മൂന്നു വര്‍ഷമായി കല്‍പറ്റ കലാകേന്ദ്രയില്‍ സംഗീതം അഭ്യസിക്കുകയാണ്. ഉച്ചയോടെ സ്കൂളിലത്തെിയ മേജര്‍ രവി ഷഹ്നയോട് വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

Full View

മേജര്‍ രവിയങ്കിള്‍ വരുന്നതറിഞ്ഞ് തലേന്ന് തനിക്ക് ഉറക്കം കിട്ടിയില്ളെന്നായിരുന്നു സംവിധായകനോട് കുഞ്ഞുഗായികയുടെ പ്രതികരണം. ജീവിതത്തിലെ അഭിമാന നിമിഷങ്ങളിലൊന്നാണിതെന്ന് പ്രതികരിച്ച ഷാജഹാന്‍, കുഞ്ഞുനാളിലേ മകള്‍ക്ക് ലഭിച്ച ഭാഗ്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.