എസ്.ഐ ലിസ്റ്റ്: പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കല്‍ നടപടി നീട്ടില്ല

തിരുവനന്തപുരം: സബ്-ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കല്‍ നടപടി നീട്ടിവെക്കേണ്ടതില്ളെന്ന് പി.എസ്.സി തീരുമാനിച്ചു. ആറുമാസം കാലാവധിയായ ലിസ്റ്റില്‍ നിയമനം നടക്കാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ ലിസ്റ്റിന്‍െറ നടപടികളില്‍ എന്ത് വേണമെന്ന നിലപാടിനെക്കുറിച്ചായിരുന്നു കമീഷനിലെ ചര്‍ച്ച. പുതിയ ലിസ്റ്റ് തയാറാക്കുന്ന നടപടികള്‍ നേരത്തേ പ്രഖ്യാപിച്ച രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് കമീഷന്‍ ധാരണയായത്.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക പുറത്തിറക്കും. കായികക്ഷമതയും അനന്തര നടപടികളും പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ജൂണില്‍ റാങ്ക് പട്ടിക പുറത്തിറക്കും. സുപ്രീംകോടതി നിര്‍ദേശ പ്രകാരം അതിനു മുമ്പ് നിലവില്‍ വന്ന ലിസ്റ്റില്‍നിന്ന് കമീഷന്‍ കഴിഞ്ഞ മാസം അഡൈ്വസ് നടത്തിയിരുന്നു. യൂനിഫോം തസ്തികകളിലേക്ക് വാര്‍ഷിക റിക്രൂട്ട്മെന്‍റിന് നേരത്തേ കമീഷന്‍ തീരുമാനിച്ചിരുന്നു.
കോളജ് ഇംഗ്ളീഷ് അധ്യാപക നിയമനത്തിനായി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. തിരുവനന്തപുരം സെന്‍ററില്‍ കുറെ നേരം പരീക്ഷ തടസ്സപ്പെട്ടിരുന്നു. ആ സമയം പരീക്ഷ എഴുതിയവര്‍ക്ക് ചോദ്യം കാണാനായെന്നും ഉദ്യോഗാര്‍ഥികള്‍ തമ്മില്‍ ആശയവിനിമയം നടന്നെന്നും മറ്റ് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടു. അതിനാല്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പരീക്ഷ തടസ്സപ്പെട്ടപ്പോള്‍ സമ്മര്‍ദമുണ്ടായെന്നും നന്നായി എഴുതാനായില്ളെന്നും അതിനാല്‍ റദ്ദാക്കണമെന്നും ആ സമയം പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികളും പരാതിപ്പെട്ടു. സി.സി.ടി.വി ദൃശ്യമടക്കം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമീഷന്‍ കണ്‍ട്രോളറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വനിതാ എക്സൈസ് ഗാര്‍ഡ് തസ്തികയെ യൂനിഫോം സേനകളിലേക്ക് നടത്തുന്ന വാര്‍ഷിക റിക്രൂട്ട്മെന്‍റില്‍നിന്ന് ഒഴിവാക്കും. കാര്യമായ ഒഴിവ് വരാത്ത തസ്തിക ആയതുകൊണ്ടാണ് നടപടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ 28ഓളം അച്ചടക്ക നടപടികള്‍ക്ക് കമീഷന്‍ അംഗീകാരം നല്‍കി. 18 സ്പെഷല്‍ റൂള്‍സ് ഭേദഗതിയും അംഗീകരിച്ചു. ഇക്കൊല്ലം ഇതുവരെ കമീഷന്‍ 1170 വിഷയങ്ങളിലാണ് തീരുമാനമെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.