ചെറുതോണി: മൂന്നുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതി വീട്ടുകാര്‍ സംസ്കരിച്ച ബന്ധുവിനെ സ്വീകരിക്കാന്‍ ഒടുവില്‍ ബന്ധുക്കളത്തെി. പാലക്കാട് കൊരട്ടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതിയ സതീഷ് കുമാറിനെ (53) സ്വീകരിക്കാനാണ് ചെറുതോണി പടമുഖം സ്നേഹമന്ദിരത്തില്‍ ബന്ധുക്കള്‍ എത്തിയത്. ഇടുക്കി കഞ്ഞിക്കുഴി മേഖലയില്‍ മാനസികനില തകരാറിലായതിനെ തുടര്‍ന്ന് അലഞ്ഞുതിരിഞ്ഞുനടന്ന സതീഷ്കുമാറിനെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്നേഹമന്ദിരത്തില്‍ എത്തിച്ചത്. സ്നേഹമന്ദിരത്തില്‍ എത്തുമ്പോള്‍ കടുത്ത ക്ഷയരോഗത്തിന്‍െറ പിടിയിലായിരുന്നു. സ്നേഹമന്ദിരത്തിലെ പരിചരണവും മരുന്നും മൂലം മാനസികാരോഗ്യം വീണ്ടെടുക്കാനായി. പിന്നീട് സതീഷ് കുമാര്‍ ഒറ്റപ്പാലത്താണ് വീടെന്ന് പറയുകയും തുടര്‍ന്ന് പടമുഖം അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ സഹോദരങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുകയും ചെയ്തു. സ്നേഹമന്ദിരത്തിലെ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് പാലക്കാട്ടുനിന്ന് സഹോദരനും ബന്ധുക്കളും എത്തി ആളെ തിരിച്ചറിഞ്ഞു. എന്നാല്‍, അപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം ബന്ധുക്കള്‍ അധികൃതരെ അറിയിക്കുന്നത്. പാലക്കാട് കൊരട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് സതീഷ് കുമാര്‍ ആണെന്ന് തെറ്റിദ്ധരിച്ച് വീട്ടുകാര്‍ മറ്റൊരു മൃതദേഹം സംസ്കരിച്ചുവത്രെ. മരിച്ചെന്നുകരുതി അടക്കം ചെയ്ത ബന്ധുവുമായി നാട്ടിലത്തെിയാല്‍ ജനങ്ങളും ബന്ധുക്കളും എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് സതീഷ് കുമാറിനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന പ്രയാസം അവര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും ഇതിനുശേഷം തിരികെവരാമെന്ന ഉറപ്പിലും മടങ്ങുകയായിരുന്നു. ബന്ധുക്കള്‍ വരാന്‍ വൈകുമ്പോഴും അവര്‍ തിരിച്ചത്തെുമെന്ന വിശ്വാസത്താല്‍ കാത്തിരുന്ന സതീഷ് കുമാര്‍ നിരാശനായില്ല. ബുധനാഴ്ച സതീഷ് കുമാറിനെ തേടി ബന്ധുക്കള്‍ എത്തുകയും വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് അധികൃതരെ അറിയിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സതീഷ്കുമാര്‍ ബന്ധുക്കളുമായി പാലക്കാട്ടേക്ക് മടങ്ങിയത്. തന്നെ ഇതുവരെ പരിചരിച്ച സ്നേഹമന്ദിരത്തിലെ അന്തേവാസികളോട് യാത്രപറഞ്ഞും എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്തുമാണ് സതീഷ്കുമാര്‍ പിരിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുക്കള്‍ ഏറ്റെടുത്ത് സംസ്കരിച്ച മൃതദേഹം ആരുടേതെന്ന വിവരം ബന്ധുക്കളെ അലട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.