അങ്കമാലിയില്‍ മത്സരിക്കാനില്ലെന്ന് ജോസ് തെറ്റയില്‍

അങ്കമാലി: അങ്കമാലി മണ്ഡലത്തില്‍ ജോസ് തെറ്റയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹത്തിന് വിരാമം.  ഇടതുമുന്നണി സ്ഥാനാര്‍ഥി ബെന്നി മൂഞ്ഞേലിക്കെതിരെ സ്വതന്ത്രനായി മത്സരിക്കില്ളെന്ന് ജനതാദള്‍ സെക്കുലര്‍ നേതാവും എം.എല്‍.എയുമായ ജോസ് തെറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ നടത്തിയ പ്രതിഷേധം തനിക്ക് സീറ്റ് നിഷേധിച്ചതില്‍നിന്നുയര്‍ന്ന സ്വാഭാവിക പ്രതികരണമാണ്.
മറ്റ് നേതാക്കള്‍ പിന്‍ഗാമികളുടെ വളര്‍ച്ച ആഗ്രഹിക്കാത്തവരാണെങ്കിലും തന്‍േറത്  അത്തരത്തിലുള്ള സമീപനമല്ല. മണ്ഡലം പ്രസിഡന്‍റായ ബെന്നിയുടെ പേര് തുടക്കം മുതല്‍ താനാണ് നിര്‍ദേശിച്ചത്. അതിനുശേഷം  സംസ്ഥാന കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും പുനര്‍വിചിന്തനം നടത്തി താന്‍തന്നെ മത്സരിക്കണമെന്ന് തീരുമാനിച്ചു. സി.പി.എം പ്രാദേശിക ഘടകവും അതേ നിലപാട് സ്വീകരിച്ചു. എന്നാല്‍, ജില്ലാ കമ്മിറ്റിയിലെ ചില തല്‍പരകക്ഷികള്‍ക്കുവേണ്ടി ദേശീയ നേതൃത്വംതന്നെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. എന്തുകൊണ്ടാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടിതലത്തില്‍ ചോദ്യം ചെയ്യുമെന്നും തെറ്റയില്‍ പറഞ്ഞു. സീറ്റ് നിഷേധിച്ചപ്പോള്‍ മാറിനില്‍ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിവാദങ്ങളിള്‍ പെടാതിരിക്കാന്‍ വേണ്ടിയാണെന്ന് തെറ്റയില്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.