തിരുവല്ലയിൽ യു.ഡി.എഫിന് വിമത സ്ഥാനാർഥി

തിരുവല്ല: കേരളാ കോൺഗ്രസ് എം മത്സരിക്കുന്ന തിരുവല്ല നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വിമത ഭീഷണി. മാണി വിഭാഗം സ്ഥാനാർഥി ജോസഫ് എം. പുതുശേരിക്കെതിരെ രാജു പുളിംപള്ളിയാണ് മത്സരിക്കുന്നത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് രാജു. താൻ കേരളാ കോൺഗ്രസ് സ്ഥാനാർഥിയാണെന്ന് രാജു മാധ്യമങ്ങളോട് പറഞ്ഞു.

തിരുവല്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടാണ് മുന്നണിയില്‍ പുതിയ പ്രതിസന്ധിക്ക് വഴിവെച്ചത്. പുതുശേരിയുടെ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ രംഗത്തെത്തിയിരുന്നു. പുതുശേരിയെ മാറ്റണമെന്ന് കുര്യൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.