പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നു –എം.എം. ലോറന്‍സ്

പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നു –എം.എം. ലോറന്‍സ്

കൊച്ചി: വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്നുവെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സ്. വി.എസിനെതിരെ സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയം റദ്ദാക്കിയതായി തനിക്കറിയില്ല. പ്രമേയം റദ്ദാക്കാന്‍ അത് പാസാക്കിയ സമിതിക്കോ സമിതി ചുമതലപ്പെടുത്തുന്ന ഘടകത്തിനോ ആണ് അധികാരം. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, തര്‍ക്കങ്ങള്‍ ഒഴിവാക്കി തികഞ്ഞ യോജിപ്പോടെ പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ആ യോജിപ്പില്ളെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം  ‘മാധ്യമ’ത്തോട് പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ പറയുന്നത് പ്രയോഗിക നിലപാടാണ്. ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേക്കാള്‍ ഗ്രൗണ്ട് റിയാലിറ്റി അറിയാവുന്നത് പിണറായി വിജയനായിരിക്കുമെന്നും  എം.എം. ലോറന്‍സ് വ്യക്തമാക്കി.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.