കോഴിക്കോട്: സി.കെ. ജാനുവെന്ന രാഷ്ട്രീയ പ്രവര്‍ത്തകയെ വളര്‍ത്തിയത് ഇടതുപക്ഷമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ദലിതരെ കൂട്ടമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഘ്പരിവാറിനോടൊപ്പമാണ് ജാനുവിപ്പോഴുള്ളത്. ആദിവാസി പ്രശ്നങ്ങളില്‍ സി.പി.എം ഒന്നുംചെയ്തില്ളെന്ന ആരോപണങ്ങളില്‍ കഴമ്പില്ല. മുത്തങ്ങ സംഭവം ഏറ്റവും ശക്തമായി ഏറ്റെടുത്തത് സി.പി.എമ്മായിരുന്നു. ആരാധനാ സ്വാതന്ത്ര്യം പോലും ഇല്ലാതാക്കുന്ന ദലിത് വിരുദ്ധരുമായുള്ള ജാനുവിന്‍െറ ഈ കൂട്ടുകെട്ട് നാശത്തിലേക്കാണ് പോകുന്നതെന്നും അതില്‍ ദു$ഖമുണ്ടെന്നും എം.എ. ബേബി പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് വിക്ടോറിയ കോളജിലെ പ്രിന്‍സിപ്പല്‍ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ കുട്ടിപ്പതിപ്പാകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പലിന് പ്രതീകാത്മകമായി കുഴിമാടം ഒരുക്കിയത് ആര്‍ട്ട് ഇല്ലസ്ട്രേഷനാണെന്ന് പറഞ്ഞിട്ടില്ല. അത് മാധ്യമ പ്രവര്‍ത്തകര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കാള പെറ്റു എന്നു പറയുമ്പോഴേക്കും കയറെടുക്കുന്നത് പോലെയായിരുന്നു അതെന്നും എം.എ. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.