ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

തൃപ്പൂണിത്തുറ: ഇരുമ്പനം ഐ.ഒ.സി പ്ളാന്‍റിലെ ടാങ്കര്‍ ലോറി ഉടമകളും ഡ്രൈവര്‍മാരും സംയുക്ത തൊഴിലാളി യൂനിയനും മൂന്ന് ദിവസമായി തുടരുന്ന അനിശ്ചിതകാല പണിമുടക്ക് കലക്ടറുമായി നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് താല്‍ക്കാലികമായി പിന്‍വലിച്ചു. പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകത പരിഹരിക്കുക, ടാങ്കര്‍ ലോറികളില്‍ പുതിയ സെന്‍സറും ലോക്കിങ് ഘടിപ്പിക്കലും നിര്‍ത്തിവെക്കുകയോ അവ ഘടിപ്പിക്കുന്നതിന്‍െറ ചെലവ് കമ്പനികള്‍ നല്‍കുകയോ ചെയ്യുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. പിന്തുണ പ്രഖ്യാപിച്ച് എച്ച്.പി.സി.എല്‍, ബി.പി.ഡി.എല്‍ തൊഴിലാളികളും രംഗത്തത്തെിയതോടെ ശനിയാഴ്ചമുതല്‍ ഇന്ധന നീക്കം നിലക്കുമായിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.