കോട്ടയം: സഭാവസ്ത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് കന്യാസ്ത്രീക്കെതിരെ മഠം വ്യാജ കേസുകള്‍ നല്‍കി പീഡിപ്പിക്കുന്നുവെന്ന് ആരോപണം. പാലാ ചേര്‍പ്പുങ്കല്‍ നസ്രേത്ത് ഭവന്‍ കോണ്‍വെന്‍റിലെ സിസ്റ്റര്‍ മേരി സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തത്തെിയിരിക്കുന്നത്.
കൊഴുവനാല്‍ സെന്‍റ് ജോണ്‍ നെപുംസ്യാനോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക കൂടിയാണ് സിസ്റ്റര്‍ മേരി.സഭ വിടാന്‍ അപേക്ഷ സമര്‍പ്പിക്കാനും തുടര്‍ ജീവിതത്തിനാവശ്യമായ പണം നല്‍കാമെന്നും പ്രൊവിന്‍ഷ്യാളും കൂട്ടരും ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് മേയ് 23ന് സഭയില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കണമെന്നുകാണിച്ച് അപേക്ഷ നല്‍കി. തനിക്ക് അധ്യാപകവൃത്തിയിലൂടെ ഇക്കാലയളവില്‍ ലഭിച്ച 38 ലക്ഷം രൂപയില്‍ 15ലക്ഷം രൂപ നല്‍കണമെന്ന് സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മഠം അധികാരികളോട് ആവശ്യപ്പെട്ടു. തുക നല്‍കാനാകില്ളെന്ന് സഭ അറിയിച്ചതോടെ ജീവനാംശം ആവശ്യപ്പെട്ട് മഠം അധികാരികള്‍ക്ക് വക്കീല്‍ നോട്ടീസയച്ചു.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, മഠത്തില്‍ മോഷണം നടത്തിയെന്നാരോപിച്ച് പൊലീസ് അന്വേഷിച്ചത്തെി. ഇതിനുപുറമെ നസ്രത്ത് ഭവന്‍ മഠത്തോടുചേര്‍ന്നുള്ള ബാലികാഭവനിലെ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നെന്നുകാണിച്ച് സിസ്റ്റര്‍ക്കെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മഠം പരാതി നല്‍കി.
ഈ സാഹചര്യത്തില്‍ ജീവന് ഭീഷണിയുണ്ടെന്നുകാണിച്ച് വനിതാ കമീഷനിലും മനുഷ്യാവകാശ കമീഷനിലും പരാതി നല്‍കിയെന്നും സിസ്റ്റര്‍ പറഞ്ഞു. അതേസമയം സിസ്റ്റര്‍ മേരി പ്രചരിപ്പിക്കുന്നതൊക്കെ സത്യവിരുദ്ധമായ വാര്‍ത്തകളാണെന്ന് മഠം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജയ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.