മാഗി നൂഡില്‍സ് ശക്തമായി തിരിച്ചു വരുന്നു സൗകര്യമൊരുക്കി കേന്ദ്രം

തൃശൂര്‍: നിരോധിച്ച മാഗി നൂഡില്‍സ് തിരിച്ചു വരുന്നു. നഷ്ടപ്പെട്ട ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ ബാര്‍ബിക്യു പെപ്പര്‍,  ഗ്രീന്‍ ചിലി, പെരി-പെരി, ചില്ലി ചിക്കന്‍ എന്നി പുതിയ നാല് വകഭേദങ്ങളുമായാണ് മാഗിയുടെ തിരിച്ചു വരവ്. നിരോധത്തിലൂടെയുണ്ടായ സാമ്പത്തിക, മാനനഷ്ടങ്ങള്‍ തിരിച്ചു പിടിക്കുകയാണ് തിരിച്ചു വരവിന്‍െറ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെയാണ് വിപണിയിലേക്കുള്ള മാഗിയുടെ മടക്കം.  നെസ്ലെ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരീക്ഷണങ്ങളും കര്‍ശന പരിശോധനകളും കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പ് പിന്‍വലിച്ചു.   പുതിയ രുചികള്‍   ഇതിനകം വിപണിയിലത്തെിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.  

2015 ജൂണിലാണ് മാഗി  രാജ്യത്ത് നിരോധിച്ചത്. തുടര്‍ന്ന് മുംബൈ ഹൈകോടതി മൂന്ന് അംഗീകൃത ലാബില്‍ നിന്നുള്ള പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധം പിന്‍വലിക്കാമെന്ന് ഉത്തരവിട്ടതോടെ, കേന്ദ്ര ഫുഡ് ടെക്നോളജി  റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ബംഗളൂരുവിലെ   ലാബും ഗോവയില്‍ ഫുഡ് ആന്‍ഡ്  സേഫ്ടി അതോറിറ്റിയും നടത്തിയ പരിശോധനകള്‍ മാഗിക്ക് അനുകൂലമായി.  അമേരിക്ക, ഇംഗ്ളണ്ട്, സിംഗപ്പൂര്‍, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നടത്തിയ ടെസ്റ്റുകളിലും മാഗി നൂഡില്‍സ് ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്ന് കണ്ടത്തെി.

മാഗി നൂഡില്‍സിന്‍െറ ആറു വിഭാഗങ്ങളിലെ 90 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധനയില്‍ ലെഡിന്‍െറ അളവ് അനുവദനീയമായ തോതിലും വളരെ കറുവാണെന്ന് കണ്ടത്തെിയതായി നെസ്ലെ അധികൃതര്‍ വ്യക്തമാക്കി. അനുകൂല റിപ്പോര്‍ട്ട് ലഭിച്ചതോടെ അഞ്ചുമാസം നീണ്ട  നിരോധത്തിന് ശേഷം നവംബറില്‍ മാഗി ന്യൂഡില്‍സ് വിപണിയിലേക്കു തിരിച്ചുവന്നുവെങ്കിലും കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പ് നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ച് വിപണിയിലേക്കുള്ള തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നത്.

ബാബാ രാംദേവിന്‍െറ പതഞ്ജലിയുടേതുള്‍പ്പെടെയുള്ള നൂഡില്‍സുകളെ കേന്ദ്രം തന്നെ പ്രോത്സാഹിപ്പിച്ച് വിപണിയിലത്തെിച്ചതോടെ, പഴയ പ്രൗഢിയും ജനപ്രിയതയും നെസ്ലെക്ക് വീണ്ടെടുക്കാനായിരുന്നില്ല.  ഈ വര്‍ഷം അവസാനത്തോടെ മാഗി നൂഡില്‍സിനെ ശക്തമായി വിപണിയിലേക്കു തിരിച്ചുകൊണ്ടുവരാനാണ് നെസ്ലെ  ഇന്ത്യയുടെ പദ്ധതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.