പാലക്കാട്: വാളയാര്‍ ചെക്പോസ്റ്റിൽ ഗതാഗത കമീഷണർ നടത്തിയ മിന്നൽപരിശോധനയിൽ മൂന്നുലക്ഷം രൂപയുടെ നികുതി വെട്ടിച്ചുകടന്ന അഞ്ചു വാഹനങ്ങൾ പിടികൂടി. കൈക്കൂലിവാങ്ങി ചെക്പോസ്റ്റിൽ പരിശോധനയില്ലാതെ വാഹനം കടത്തി വിടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച അർധരാത്രിയിലാണ് കമീഷണർ മിന്നൽ പരിശോധന നടത്തിയത്.
വാളയാറിൽ സമൂലമായ മാറ്റം അനിവാര്യമാണെന്ന് കമീഷണർ ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. ജോലിയിൽ വീഴ്ചവരുത്തിയ ഗതാഗത, വാണിജ്യനികുതി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
വാളയാർ ഇൻ ചെക്പോസ്റ്റിലെത്തിയ കമീഷണർ ഒാഫീസ് രേഖകൾ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.