നിലവിളക്ക് സംസ്കാരത്തിന്‍റെ ഭാഗമെന്ന് പി.കെ ശശി എം.എൽ.എ

പാലക്കാട്: നിലവിളക്ക് വിവാദത്തിൽ വിശദീകരണവുമായി ഷൊര്‍ണൂരിലെ സി.പി.എം എം.എൽ.എ പി.കെ ശശി. വെളിച്ചം ഒരു മതത്തിന്‍റെ അടയാളമോ ചിഹ്നമോ അല്ല, സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് പി.കെ ശശി പറഞ്ഞു. അത് നിഷേധിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നാളിതുവരെ പറഞ്ഞിട്ടില്ല. മന്ത്രി ജി. സുധാകരന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമില്ലെന്നും പി.കെ. ശശി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിളക്ക് കൊളുത്താന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍െറ പ്രസ്താവനക്കെതിരെയാണ് പി.കെ ശശി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു സി.പി.എം എം.എൽ.എയുടെ പ്രതികരണം. നിലവിളക്ക് കൊളുത്തുന്നതു പോലും വിവാദമാകുന്ന കാലമാണിത്. മനസില്‍ ഇരുട്ട് നിറഞ്ഞവരാണ് വെളിച്ചത്തെ ഭയപ്പെടുന്നത്. തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒന്നാണ് നിലവിളക്ക് കൊളുത്തുക എന്നുള്ളതെന്ന് പി.കെ. ശശി വ്യക്തമാക്കി‍യിരുന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.