കാഞ്ഞങ്ങാട്: കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിന്‍െറ ഇരകളാകേണ്ടിവന്ന കര്‍ണാടക അതിര്‍ത്തിയിലെ മനുഷ്യര്‍ സഹായത്തിന് ആര്‍ക്കുനേരെ കൈനീട്ടുമെന്നറിയാതെ വിഷമസന്ധിയില്‍. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തിനിറങ്ങിയതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ ചികിത്സ, പുനരധിവാസ പദ്ധതികള്‍ ഉറപ്പുനല്‍കിയപ്പോള്‍ കേരള പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ കശുമാവ് തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്‍െറ ദുരിതം പേറുന്ന കര്‍ണാടകയിലെ കുടക് ജില്ലയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ ആരുടെയും കാരുണ്യഹസ്തമുയര്‍ന്നില്ല.
കേരളത്തിലെ പനത്തടി പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ലയിലെ മടിക്കേരി താലൂക്കില്‍പ്പെട്ട കരിക്കെ പഞ്ചായത്തില്‍ കുട്ടികളടക്കം 300ഓളം പേരാണ് കീടനാശിനി പ്രയോഗത്തിന്‍െറ കെടുതികള്‍ അനുഭവിക്കുന്നത്. ഇതിനകം നിരവധി പേര്‍ ആരുടെയും സഹായത്തിന് കാത്തുനില്‍ക്കാതെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മാത്രം 20ഓളം പേര്‍ മരിച്ചതായി നാട്ടുകാര്‍ പറയുന്നു.
സംസ്ഥാനാതിര്‍ത്തിയായ ചെമ്പേരി മുതല്‍ ചത്തെുകയം വരെ 10 കിലോമീറ്റര്‍ പരിധിയില്‍പ്പെടുന്ന തോട്ടം, മറാഠിമൂല, എള്ളുകൊച്ചി, പൊങ്കാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ദുരിതബാധിതര്‍ ഏറെയുള്ളത്.
മാനസിക വെല്ലുവിളി നേരിടുന്നവരും രോഗമെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരും കാഴ്ചശക്തി, ചലനശേഷി, പ്രത്യുല്‍പാദന ശേഷി എന്നിവ നഷ്ടപ്പെട്ടവരും ചര്‍മരോഗങ്ങള്‍ ബാധിച്ച് വലയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ 98 ശതമാനവും മലയാളികളാണ്. ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലായതിനാല്‍ ഇവരെ ആരും തിരിഞ്ഞുനോക്കുന്നില്ല. രോഗികളുടെയും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും കണക്കെടുപ്പുപോലും നടന്നില്ല.
ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായ കുടക് വനത്തില്‍ നിന്നാരംഭിക്കുന്ന പാണത്തൂര്‍ പുഴയുടെ തെക്ക് ഭാഗത്താണ് കര്‍ണാടകയില്‍പ്പെട്ട ദുരിതബാധിത മേഖല. കേരളത്തിന്‍െറ ഭാഗമായ പുഴയുടെ മറുകരയില്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ രാജപുരം ഡിവിഷനില്‍പ്പെട്ട കമ്മാടി എസ്റ്റേറ്റിലെ കശുമാവ് തോട്ടമാണ്. 1978 മുതല്‍ 2000 വരെ വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഈ തോട്ടത്തില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ വിഷത്തിന്‍െറ നല്ളൊരു ശതമാനവും ചെന്നുപതിച്ചത് മറുകരയിലെ ജനവാസ മേഖലയിലായിരുന്നു.
നാട്ടുകാര്‍ ഇതിന്‍െറ ഭവിഷ്യത്ത് മനസ്സിലാക്കാതെ തോട്ടത്തില്‍ വീണ പഴുത്ത കശുമാങ്ങയും പുഴയില്‍ ചത്തുപൊങ്ങിയ മീനുകളെയും പറമ്പില്‍ ചത്തുവീണ കോഴികളെയും മറ്റും ഭക്ഷണമാക്കിയിരുന്നു. കോര്‍പറേഷന്‍െറ തോട്ടത്തില്‍ നിന്ന് മറുകരയിലെ വീടുകളിലേക്കുള്ള അകലം പരമാവധി 250 മീറ്റര്‍ മാത്രമാണ്. ഹെലികോപ്റ്ററിന്‍െറ ടാങ്കില്‍ നിറക്കാന്‍ എന്‍ഡോസള്‍ഫാന്‍ മിശ്രിതം തയാറാക്കിയതും കീടനാശിനി സൂക്ഷിച്ചതും ജനവാസ മേഖലക്കടുത്താണ്.
2014ല്‍ കുടക് ജില്ലാ കലക്ടര്‍ക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. പ്രദേശത്ത് സര്‍വേ നടത്തി ദുരിതബാധിതരുടെ എണ്ണം കണക്കാക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ പ്രാരംഭ നടപടിപോലും അധികൃതര്‍ സ്വീകരിച്ചില്ളെന്ന് എള്ളുകൊച്ചിയിലെ പൊതുപ്രവര്‍ത്തകന്‍ രഞ്ജന്‍ പറഞ്ഞു. വിഷയം കര്‍ണാടക ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സഹായം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മലയാളിയായ കരിക്കെ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. ബാലചന്ദ്രന്‍ നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.