മട്ടാഞ്ചേരി: സോളാര്‍, ബാര്‍ പ്രശ്നങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിക്കില്ളെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിലിങ്ടണ്‍ ഐലന്‍ഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രശ്നങ്ങള്‍ താല്‍ക്കാലിക പ്രതിഭാസങ്ങള്‍ മാത്രമാണ്. യു.ഡി.എഫ് ഭരണം നിലനിര്‍ത്തും. അഞ്ചുവര്‍ഷം കൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ തൊഴില്‍രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. കേരളത്തിന്‍െറ ഐ.ടി വരുമാനം ഈവര്‍ഷം 18,000 കോടി രൂപയാവുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കൊണ്ടല്ളേ ലാവലിന്‍ കേസ് കുത്തിപ്പൊക്കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതുസംബന്ധിച്ച് ഒന്നും പറയാനില്ളെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി. പ്രതിപക്ഷം വിമര്‍ശങ്ങള്‍ ഉന്നയിക്കണം. എങ്കില്‍, മാത്രമേ ജനാധിപത്യരീതിക്ക് മാന്യത കൈവരുക. ആരോഗ്യപരമായ വിമര്ശങ്ങളായിരിക്കണം ഉന്നയിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.