ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നുമുതല്‍ തിരൂരില്‍

തിരൂര്‍: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നുമുതല്‍ മൂന്നുവരെ തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുക്കും. ഇവരില്‍ 150പേര്‍ യുവതികളാണ്. പൂങ്ങോട്ടുകുളം ബിയാന്‍കോ കാസില്‍ ഓഡിറ്റോറിയത്തിലെ രോഹിത് വെമുല നഗറിലും തിരൂര്‍ വാഗണ്‍ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാളിലെ ഒ.എന്‍.വി നഗറിലുമാണ് സമ്മേളനം. മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പതിന് രോഹിത് വെമുല നഗറില്‍ സംസ്ഥാന പ്രസിഡന്‍റ് ടി.വി. രാജേഷ് എം.എല്‍.എ പതാകയുയര്‍ത്തും. പ്രതിനിധി സമ്മേളനം സംവിധായകന്‍ രഞ്ജിത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മുനിസിപ്പല്‍ ടൗണ്‍ഹാളിലെ ഒ.എന്‍.വി നഗറില്‍ സാംസ്കാരിക സെമിനാര്‍ എം.എ. ബേബി ഉദ്ഘാടനം ചെയ്യും.രണ്ടിന് വൈകീട്ട് അഞ്ചിന് ഒ.എന്‍.വി നഗറില്‍ ജെ.എന്‍.യു ഐക്യദാര്‍ഢ്യം എം. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.മൂന്നിന് വൈകീട്ട് മൂന്നുമണിക്ക് യുവജനറാലി നടക്കും. തുടര്‍ന്ന് കോരങ്ങത്തെ രക്തസാക്ഷി നഗറില്‍ പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജമ്മു-കശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി, എ. വിജയരാഘന്‍, പാലോളി മുഹമ്മദ്കുട്ടി, അഭോയ് മുഖര്‍ജി തുടങ്ങിയവര്‍ സംസാരിക്കും.
തിങ്കളാഴ്ച പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ നടക്കും. നാദാപുരത്ത് നിന്നാണ് പതാക ജാഥ പുറപ്പെടുക. സംസ്ഥാന ജോ. സെക്രട്ടറി ജി. മുരളീധരന്‍ നേതൃത്വം നല്‍കും. കൊടിമരജാഥ ഗുരുവായൂര്‍ സത്യഗ്രഹ നഗറില്‍നിന്ന് സംസ്ഥാന ട്രഷറര്‍ കെ.എസ്. സുനില്‍കുമാര്‍ നയിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.