കോഴിക്കോട്: വസ്തുതയില്ലാത്ത വിമര്‍ശങ്ങളാണ് വിദ്യാഭ്യാസവകുപ്പിനെതിരെയുണ്ടായതെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് ആറാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമര്‍ശിക്കാന്‍വേണ്ടി വിമര്‍ശമുണ്ടാക്കുകയായിരുന്നു വ്യക്തികളും സംഘടനകളുമെന്നും വിമര്‍ശിക്കുന്നവര്‍ക്ക് ഇതുവരെ വസ്തുനിഷ്ഠമായി ഒരു കാര്യംപോലും എടുത്തുകാണിക്കാനായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ കാര്യമായ വിമര്‍ശങ്ങളെ സ്വീകരിക്കുകയും അല്ലാത്തത് മൗനം വിദ്വാന് ഭൂഷണം എന്നുപറഞ്ഞ് തള്ളുകയുമാണ് രീതിയെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശരാജ്യങ്ങളിലുള്ള കോഴ്സുകള്‍ തുടങ്ങി സംസ്ഥാനത്തെ ഗ്ളോബല്‍ എജുക്കേഷന്‍ ഹബ്ബ് ആക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ പുരോഗതിക്കായാണ് സര്‍ക്കാര്‍ കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ തീരുമാനമെടുത്തത്. ഏറെ പിന്നാക്കം നിന്നിരുന്ന ഉന്നത വിദ്യാഭ്യാസരംഗത്ത് കുറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാറിനായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.