കാസര്‍കോട്: വിഷമഴയില്‍ ജനിച്ചുകൊണ്ടേയിരിക്കുന്ന കുഞ്ഞുങ്ങളുടെ കാണ്ണീരൊപ്പാന്‍ സ്നേഹത്തിന്‍െറ ‘കാവ്യോപഹാര’വുമായി ജില്ലയുടെ സ്വന്തം താരമത്തെി. നടി കാവ്യാമാധവനാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായവുമായി കാസര്‍കോട് എത്തിയത്. പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള തന്‍െറ സഹായം കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന് കാവ്യ കൈമാറി. തന്‍െറ തുക ചെറുതാണെങ്കിലും അത് വലിയ തുകയിലേക്കുള്ള വഴിയാകട്ടെയെന്ന് കാവ്യ പറഞ്ഞു. ഈ ദുരന്തത്തിന് ഒരു പരിഹാരം കാണണം. ഇനിയുള്ള കുഞ്ഞുങ്ങള്‍ക്കുണ്ടാവാതിരിക്കട്ടെയെന്ന് ഈശ്വരനോട് പ്രാര്‍ഥിക്കുകയാണെന്നും കാവ്യ പറഞ്ഞു. കാവ്യയുടെ മനസ്സ് എല്ലാ കലാകാരന്മാര്‍ക്കും ഉണ്ടാകട്ടെയെന്ന് കലക്ടര്‍ മുഹമ്മദ് സഗീര്‍ പറഞ്ഞു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എച്ച്. ദിനേശന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ പി.കെ. ജയശ്രീ സ്വാഗതവും ഫിനാന്‍സ് ഓഫിസര്‍ കുഞ്ഞമ്പു നായര്‍ നന്ദിയും പറഞ്ഞു. കാവ്യാമാധവന്‍െറ പിതാവ് മാധവനും മാതാവ് ശ്യാമളാ മാധവനും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.