ബദല്‍ വികസനമാതൃക രൂപപ്പെടുത്തുമ്പോള്‍ മാനവ, പ്രകൃതിവിഭവശേഷി കൂടി പരിഗണിക്കണം –കാരാട്ട്

തിരുവനന്തപുരം: മാനവ, പ്രകൃതിവിഭവശേഷി കൂടി പരിഗണിച്ചുവേണം കേരളത്തിന്‍െറ ബദല്‍ വികസന മാതൃക രൂപപ്പെടുത്താനെന്ന് സി.പി.എം പി.ബിയംഗം പ്രകാശ് കാരാട്ട്. നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്‍െറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവ ഉദാരീകരണത്തിന്‍െറ കടന്നാക്രമണത്തില്‍ നിന്ന് സാമൂഹിക മേഖല കൈവരിച്ച നേട്ടത്തെ സംരക്ഷിച്ച് നിര്‍ത്തണം. സാമൂഹികമേഖലയുടെ ഗുണപരമായ മെച്ചപ്പെടലാവണം പ്രധാന അജണ്ട. ഉന്നതവിദ്യാഭ്യാസ, ആരോഗ്യമേഖലകള്‍ ഗുണപരമായി മെച്ചപ്പെടണം. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തില്‍ വ്യാവസായിക വളര്‍ച്ച സാധ്യമല്ല. അതിനാല്‍ പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഐ.ടി, ബയോടെക്നോളജിയുടെ സാധ്യതവേണം പരിശോധിക്കാന്‍. ഈ സര്‍ക്കാറിന്‍െറ കാലത്ത് നഷ്ടത്തിലായ പൊതുമേഖലാവ്യവസായങ്ങളുടെ പുനരുദ്ധാരണം നടത്തണം. പരിസ്ഥിതി സുസ്ഥിരതയിലും പ്രത്യേക ശ്രദ്ധവേണം. വികസനത്തിനൊപ്പം സാമൂഹിക അസമത്വവും സംസ്ഥാനത്ത് വളരുകയാണ്. ഇതിന്‍െറ അകലം കുറക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.നവ ഉദാരീകരണത്തിന്‍െറ ആക്രമണം മൂലം അടിസ്ഥാന ജനാധിപത്യത്തിന്‍െറ ഇടംതന്നെ ചുരുങ്ങുകയാണ്. 10ാം ക്ളാസ് ജയിക്കാത്തവരും വായ്പാകുടിശ്ശികയുള്ളവരും തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരല്ളെന്ന് നിയമഭേദഗതിയിലൂടെ തീരുമാനിച്ച ഹരിയാന സര്‍ക്കാറിനെ സുപ്രീംകോടതി സാധൂകരിച്ചു. ഇതോടെ 50 ശതമാനത്തിലധികം വോട്ടര്‍മാര്‍ക്ക് മത്സരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.