ഗൃഹാതുരത്വമുണർത്തുന്ന വൈകുന്നേരങ്ങൾ

റമദാനിലെ വൈകുന്നേരങ്ങളില്‍ മലേഷ്യയിലെ ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് സര്‍വകലാശാലയിലെ കാമ്പസിലൂടെ നടന്നാല്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള റമദാന്‍ രുചിയുടെ മനം മയക്കും മണമത്തെും. ഒരു ജീവിതത്തിലെ നോമ്പുകാലം മുഴുവന്‍ ഈ കാമ്പസില്‍ നോറ്റാലും കൊതിതീരില്ല; അത്രയേറെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്നേഹ സാമീപ്യമുള്ള മുഖങ്ങളെയാണ് നോമ്പുകാലത്ത് ഇവിടെ കാണാന്‍ കഴിയുക.

വീട്ടില്‍ ഉമ്മയൊരുക്കുന്ന നാടന്‍വിഭവങ്ങളുടെ പകര്‍പ്പുകളാണ് കുട്ടികളുടെ റമദാന്‍ ഓര്‍മകളില്‍ മുഴുവന്‍. നോമ്പിന്‍െറ ഓര്‍മകള്‍ ചോദിച്ചപ്പോള്‍ സ്വന്തം ഉമ്മയെക്കുറിച്ച് പറയാത്തവരായി കാമ്പസില്‍ ആരും ഉണ്ടായിരുന്നില്ല. റമദാന്‍വിഭവങ്ങളുടെ രുചിയും നമസ്കാരത്തിന്‍െറ കരുതലും അത്താഴ രാവുകളുടെ കുളിര്‍മയും ഇവര്‍ക്കെല്ലാം സ്വന്തം ഉമ്മയുടെ സ്നേഹംനിറച്ച റമദാന്‍ ഓര്‍മകളാണ്.

വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ നാടിന്‍െറ റമദാന്‍ ഓര്‍മകള്‍ കാമ്പസില്‍ പുന$സൃഷ്ടിക്കുന്നു. ഓരോ നാട്ടുകാരും തനതു വിഭവങ്ങളൊരുക്കി നോമ്പു സല്‍ക്കാരം നടത്തുന്നു. പ്രധാന മുസ്ലിം രാജ്യങ്ങള്‍ക്കുവേണ്ടി അവരുടെ എംബസിയുടെ കീഴില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ കാമ്പസില്‍ നടത്തും. നോമ്പുകാലം കാമ്പസിന് പ്രത്യേക ഉണര്‍വ് കൈവരും. നോമ്പിനെ വരവേല്‍ക്കാന്‍ റമദാന്‍ മേളയും നോമ്പിന്‍െറ രണ്ടാംപകുതിതൊട്ട് പെരുന്നാള്‍ മേളകളും കാമ്പസിന് ഉത്സവപ്രതീതി നല്‍കുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.