കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ 2015-2016 സീസണിലെ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. സീസണിലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള എസ്.കെ. നായര്‍ പുരസ്കാരം, ഒൗട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സിനുള്ള കേളപ്പന് തമ്പുരാന് പ്രത്യേക പുരസ്കാരം എന്നിവ രോഹന് പ്രേം ഏറ്റുവാങ്ങി. ഫാബിദ് ഫാറൂഖ് (ഓള്‍റൗണ്ടര്‍), സച്ചിന് ബേബി (ബാറ്റ്സ്മാന്),സന്ദീപ് വാര്യര്‍ (ഫാസ്റ്റ്ബൗളര്‍), കെ.മോനിഷ് (സ്പിന്നര്‍), റോഹന്‍ എസ്. കുന്നുമ്മല്‍ (ഭാവിതാരം), മുഹമ്മദ് അസ്ഹറുദ്ദീന് (വിക്കറ്റ്കീപ്പര്‍), ശ്രീകുമാരന്‍ നായര്‍ (കോച്ച്) എന്നിവരാണര് അവാര്‍ഡ് ജേതാക്കള്‍. ജി.വി. രാജ പുരസ്കാരം ഡോ. മദന്‍ മോഹന്‍ നല്കി.ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു സാംസണും ഐ.പി.എല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറായി അരങ്ങേറ്റം കുറിച്ച കെ.എന്‍. അനന്തപത്മനാഭനും പ്രത്യേക പുരസ്കാരം നല്കി. ചടങ്ങില്‍ പ്രഫ. കെ.വി. തോമസ് എം.പി, ഹൈബി ഈഡന് എം.എല്‍.എ, ഒളിമ്പ്യന്‍ മേഴ്സി കുട്ടന്, ബി.സി.സി.ഐ വൈസ് പ്രസിഡന്റും കെ.സി.എ പ്രസിഡന്റുമായ ടി.സി. മാത്യു, സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍, ട്രഷറര്‍ ജയേഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മറ്റു പുരസ്കാരങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.