????????????, ??????

ഭീതി വിട്ടൊഴിയാതെ പയ്യന്നൂര്‍

പയ്യന്നൂര്‍: തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ രാമന്തളി കുന്നരു കാരന്താട്ടെ സി.വി. ധനരാജി(38) ന്‍െറയും ബി.എം.എസ് പയ്യന്നൂര്‍മേഖലാ പ്രസിഡന്‍റും ബി.ജെ.പി പ്രവര്‍ത്തകനുമായ സി.കെ. രാമചന്ദ്ര(52) ന്‍െറയും  മൃതദേഹങ്ങള്‍ സംസ്കരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നൂറു കണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിലാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്. അതേ സമയം ഒരു രാത്രിയില്‍ രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയ പയ്യന്നൂര്‍ ഭീതിയിലാണ്. ഏതു നിമിഷവും വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭയത്തിലാണ് നാട്ടുകാര്‍. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ധനരാജ് കൊല്ലപ്പെട്ടത്. കുന്നരുവില്‍ നിന്ന് ബൈക്കില്‍ വീട്ടിലത്തെിയ ധനരാജിനെ ബൈക്കുകളില്‍ പിന്തുടര്‍ന്നത്തെിയ സംഘം വീട്ടുമുറ്റത്ത് വെട്ടിവീഴ്ത്തുകയായിരുന്നു.  വീടിന്‍െറ പിറകുവശത്തേക്ക് ഓടിയ ധനരാജിനെ പിന്തുടര്‍ന്ന സംഘം വെട്ടി വീട്ടുപറമ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നു.

ഈ സംഭവത്തിനു തുടര്‍ച്ചയായാണ് രാത്രി 12.45 ഓടെ പയ്യന്നൂര്‍ അന്നൂര്‍ പടിഞ്ഞാറെക്കരയില്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയത്. വീട്ടിലത്തെിയ 30 ഓളം വരുന്ന സംഘം വാതിലില്‍ മുട്ടിവിളിച്ചുവത്രേ. വാതില്‍ തുറന്നപ്പോള്‍ അകത്തുകയറി ഭാര്യയുടെയും ഭാര്യാപിതാവിന്‍െറയും മുന്നില്‍ വെച്ച് രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓടിയത്തെിയ നാട്ടുകാര്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലത്തെിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ധനരാജിന്‍െറ മൃതദേഹം രാവിലെയും രാമചന്ദ്രന്‍െറ മൃതദേഹം ഉച്ചക്കുശേഷവുമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ധനരാജിന്‍െറ മൃതദേഹം തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി എത്തിച്ച് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലും കുന്നരുവിലും പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് കാരന്താട്ടെ വീട്ടിലത്തെിച്ച് സംസ്കരിച്ചത്. ഗാന്ധി പാര്‍ക്കിലും കുന്നരുവിലും വന്‍ ജനാവലി ആദരാഞ്ജലിയര്‍പ്പിക്കാനത്തെി.
സി.കെ. രാമചന്ദ്രന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ജില്ലാ, സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങി വൈകീട്ട് നാലരയോടെയാണ് പയ്യന്നൂരിലത്തെിച്ചത്. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡിലും അന്നൂര്‍ ശാന്തിഗ്രാമിലും പൊതുദര്‍ശനത്തിനു വെച്ചു. വൈകീട്ട് വീട്ടിലത്തെിച്ച മൃതദേഹം രാത്രിയോടെ മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു.

പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ രാമചന്ദ്രന്‍ അന്നൂര്‍ പടിഞ്ഞാറെക്കരയിലെ ഇ.എ. കുഞ്ഞിരാമ പൊതുവാളുടെയും സി.കെ. കുഞ്ഞങ്ങ അമ്മയുടെയും മകനാണ് . രജനിയാണ് ഭാര്യ. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂള്‍ എട്ടാം തരം വിദ്യാര്‍ഥികളായ ദേവാംഗന, ദേവദത്തന്‍ എന്നിവര്‍ മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.